ലോക കപ്പിന് ശേഷം കാണുന്നത് മെസിയുടെ പ്രേതത്തെ, എല്ലാം നേടിയെന്നുള്ള വിചാരമാണ് അയാൾക്ക്; ടീമിന് ഗുണമില്ലെങ്കിൽ പുറത്താക്കണമെന്ന ആവശ്യം ശക്തം

യുവേഫ ചാംപ്യന്‍ ലീഗിന്റെ പ്രീക്വാര്‍ട്ടറിലെ രണ്ടാം പാദ മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് പി.എസ്.ജിയെ തകർത്തെറിഞ്ഞ് മികച്ച ജയം സ്വന്തമാക്കിയിരുന്നു . ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബയേൺ ജയിച്ചുകയറിയപ്പോൾ ഇരുപാദങ്ങളിലുമായി 3-0 എന്ന സ്‌കോറില്‍ ബയേണ്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഏറെ പ്രതീക്ഷയോടെ ബയേണിനെ തോൽപ്പിക്കാമെന്ന് കരുതിയ പി.എസ്.ജിക്ക് തെറ്റി.

പന്തടക്കത്തില്‍ മാത്രമാണ് പി.എസ്.ജിക്ക് ബയേണിന് മുന്നിൽ മേധാവിത്വം ഉണ്ടായിരുന്നതെന്ന് പറയാം. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും ബയേണ്‍ നേടിയത്. 61ാം മിനുട്ടില്‍ ലിയോണ്‍ ഗോരിത്സ്‌കയുടെ അസിസ്റ്റില്‍ എറിക് ചൂപോ മോടിംഗ് ആണ് ആദ്യ ഗോളടിച്ചത്. 89ാം മിനുട്ടില്‍ ജോവോ കാന്‍സെലോയുടെ അസിസ്റ്റില്‍ സെര്‍ജി ഗ്നാബ്രി രണ്ടാം ഗോളുമടിച്ചു. എന്തായാലും പി.എസ്.ജിയുടെ സൂപ്പർ താരങ്ങൾ അടങ്ങിയ ടീമിന് ഈ ഫലം വലിയ തിരിച്ചടി നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഇന്നലത്തെ കളിയിൽ മികച്ച പ്രകടനം നടത്തി തിളങ്ങിയ ബയേണിന്റെ തോമസ് മുള്ളർ മത്സരശേഷം മെസിയുമായി ബന്ധപ്പെട്ട ഒരു അഭിപ്രായം പറഞ്ഞിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസിയുടെ കഴിവിന്റെ കാര്യത്തിൽ യാതൊരു സംശയവും ഇല്ലെങ്കിലും ലോകകപ്പിന് ശേഷം അയാളുടെ പ്രകടനത്തിന്റെ ഗ്രാഫ് താഴോട്ട് തന്നെയാണെന്നുള്ള കാര്യത്തിൽ സംശയമില്ല. പല സന്ദര്ഭങ്ങളിലും ഈ സീസണിൽ മെസി പല തവണ ഒന്നും ചെയ്യാനാകാതെ നിന്ന കാഴ്ച കണ്ടതുമാണ്. ലോകകപ്പിന് ശേഷമുള്ള ഈ മോശം പമോഷം പ്രകടനം പി.എസ്.ജിക്ക് പണിയാൻ ഒരുക്കിയിരിക്കുന്നത്.

ഒരുപാട് പ്രതീക്ഷയോടെ മെസിയെയും എംബാപ്പയും ഒകെ ടീമിലെത്തിച്ചത് ലീഗ് കിരീടം ജയിക്കാൻ അല്ലാലോ, അതിനാൽ തന്നെ നിരാശയിലായ ആരാധകർ താരത്തെ പുറത്താക്കണം എന്ന ആവശ്യവുമായി വരുന്നത്.

Latest Stories

ആശുപത്രിക്കിടക്കയില്‍ ഞാന്‍ ഒരു കുട്ടിയപ്പോലെ കരഞ്ഞു, കൂടുതല്‍ വിയര്‍പ്പും രക്തവുമൊഴുക്കുകയാണ്: ആസിഫ് അലി

പാര്‍ട്ടിയാണ് വലുത്, അംഗങ്ങളെ തീരുമാനിക്കേണ്ടതും; പാകിസ്താനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനുള്ള സര്‍വകക്ഷിയില്‍ അംഗമാകാനുള്ള ക്ഷണം നിരസിച്ച് സല്‍മാന്‍ ഖുര്‍ഷിദ്

IPL 2025: വിരാട് എന്നെ ചവിട്ടി വിളിച്ചു, എന്നിട്ട് ആ കാര്യം അങ്ങോട്ട് പറഞ്ഞു; വെളിപ്പെടുത്തലുമായി ഇഷാന്ത് ശർമ്മ

IPL 2025: പണ്ട് ഒരുത്തനെ ആ വാക്ക് പറഞ്ഞ് കളിയാക്കിയത് അല്ലെ, ഇപ്പോൾ നിനക്കും അതെ അവസ്ഥ തന്നെ...; ധോണിക്കെതിരെ ഒളിയമ്പെയ്ത് ടോം മൂഡി

സംസ്ഥാനത്ത് എഞ്ചിനീയറിങ്-പോളിടെക്‌നിക് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ച് ഐഎച്ച്ആര്‍ഡി

ലോകം അത്ഭുതപ്പെടുകയും പാകിസ്ഥാന്‍ ഭയപ്പെടുകയും ചെയ്യുന്നു; പ്രധാനമന്ത്രി പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് അമിത് ഷാ

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കിലോ? കുടിശിക എഴുതി തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് കമ്പനി സിഇഒ

കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യയ്ക്ക് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു? സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം; കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍