ആ കാരണം കൊണ്ട് തന്നെ റൊണാൾഡോ മെസിയെക്കാൾ മികച്ചവൻ, ലോകകപ്പ് ജയിച്ചാലും മെസി മികച്ചവനാകില്ല; തുറന്നുപറഞ്ഞ് പിയേഴ്സ് മോർഗൻ

ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിൽ ഇപ്പോഴും കളിക്കുന്നുണ്ടെങ്കിലും ലയണൽ മെസ്സിയെക്കാൾ മികച്ചവനാണെന്ന് പിയേഴ്സ് മോർഗൻ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്. സൗദി അറേബ്യയിൽ കളിക്കാനുള്ള റൊണാൾഡോയുടെ തീരുമാനം പലരും ചോദ്യം ചെയ്യുമ്പോഴും തന്റെ അഭിപ്രായത്തിൽ നിന്ന് മാറാതെ തന്നെ മാധ്യമപ്രവർത്തകൻ നിൽക്കുന്നു.

പാരീസ് സെന്റ് ജെർമെയ്‌നുമായി ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ദീർഘകാല എതിരാളിയായ മെസ്സി ലോകകപ്പ് നേടിയിരുന്നു. മറുവശത്ത്, ക്രിസ്റ്റ്യാനോ റൊണാൾഡോയാകട്ടെ അവസാന ലോകകപ്പിൽ അത്ര മികച്ച പ്രകടനം ഒന്നും അല്ല നടത്തിയത്.

എന്നിരുന്നാലും, പോർച്ചുഗൽ ഇന്റർനാഷണലിന് ഇപ്പോഴും തന്റെ അർജന്റീനിയൻ എതിരാളിയെക്കാൾ “എഡ്ജ്” ഉണ്ടെന്ന് പിയേഴ്സ് മോർഗൻ വിശ്വസിക്കുന്നു, ടാറ്റ്ലറോട് പ്രസ്താവിച്ചു:

“ഞങ്ങളുടെ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ കരാറിൽ ഒപ്പുവച്ചു, ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കായികതാരമാണ്, 37-ാം വയസ്സിൽ.”

തന്റെ കരിയറിൽ ഉടനീളം അവൻ ചെയ്തത് മഹത്തരമായ കാര്യങ്ങളാണ്. ഖത്തർ ലോകകപ്പിൽ മൊറോക്കോ സെമിയിലെത്തിയ ഖത്തർ ലോകകപ്പിൽ നമ്മൾ കണ്ടതുപോലെ, മിഡിൽ ഈസ്റ്റിലെ ഫുട്ബോൾ ശരിക്കും കുതിച്ചുയരുന്ന ഒരു സമയത്ത്അവൻ വെല്ലുവിളി ഏറ്റെടുത്തു. സെമിഫൈനൽ കളിച്ച മൊറോക്കോ അതുപോലെ അർജന്റീനയെ തോൽപ്പിച്ച സൗദി ഇത് രണ്ടും ഓർത്ത് മികച്ച തീരുമാനമാണ് റൊണാൾഡോ എടുത്തത്.”

എന്തായാലും ലോകത്തിലെ ഏറ്റവും മികച്ച താരം റൊണാൾഡോയാണെന്ന വാദത്തിൽ നിന്ന് വ്യത്യാസം വരാത്ത അഭിപ്രായമാണ് മോർഗൻ ഇപ്പോഴും പറയുന്നത്.

Latest Stories

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ