"മറ്റുള്ള താരങ്ങളെക്കാൾ ഏറ്റവും ഉയരത്തിൽ നിൽക്കുന്നത് അവനാണ്"; ബെൻസിമയുടെ വാക്കുകളിൽ ആവേശത്തോടെ ഫുട്ബാൾ ആരാധകർ

ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് ലഭിക്കുന്ന പുരസ്‌കരമയായ ബാലൺ ഡി ഓർ അവാർഡ് ആര് സ്വന്തമാക്കും എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ഒക്ടോബർ 28 ആം തിയതി പാരിസിൽ വെച്ചാണ് ആണ് പ്രഖ്യാപനം. പ്രധാനമായും മൂന്ന് കളിക്കാരുടെ പേരുകളാണ് ഇപ്പോൾ മുൻപിൽ നിൽക്കുന്നത്. വിനീഷിയസ് ജൂനിയർ, റോഡ്രി, ജൂഡ് ബെല്ലിങ്‌ഹാം എന്നിവരാണ് ആ താരങ്ങൾ. എന്തായാലും കടുത്ത പോരാട്ടം തന്നെ ആകും നടക്കുക എന്നത് ഉറപ്പാണ്. മുൻ റയൽ മാഡ്രിഡ് താരം കരീം ബെൻസിമ ആരാകും കപ്പ് നേടുക എന്നതിനെ പറ്റി പറഞ്ഞിരിക്കുകയാണ്.

ബെൻസിമയുടെ വാക്കുകൾ ഇങ്ങനെ:

” ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ലഭിക്കാൻ ഏറ്റവും യോഗ്യൻ അത് വിനീഷിയസ് ജൂനിയർ ആണ്. ഈ സീസൺ മാത്രമല്ല കഴിഞ്ഞ സീസണും അദ്ദേഹം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. മറ്റുള്ള താരങ്ങളെക്കാളും ഉയരത്തിൽ ആണ് ഇപ്പോൾ വിനി നിൽക്കുന്നത്. ഒരു കംപ്ലീറ്റ് ഫുട്ബോളർ ആണ് അദ്ദേഹം. ഒരു കളി ഒറ്റയ്ക്കു വിജയിപ്പിക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. തീർച്ചയായും അദ്ദേഹത്തിന് സഹ താരങ്ങളുടെ സഹായം ലഭിക്കുന്നുണ്ട്, പക്ഷെ ക്ലബിന് അനുയോജ്യമായ സമയത് അദ്ദേഹം ഉയരുന്നു എന്നാണ് പ്രേത്യേകത. അത് കൊണ്ട് തന്നെ അദ്ദേഹം ഇത് അർഹിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്” ബെൻസിമ പറഞ്ഞു.

കഴിഞ്ഞ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ നിന്നും ബ്രസീൽ ക്വാട്ടർ ഫൈനൽ മത്സരങ്ങളിൽ നിന്നും പുറത്തായിരുന്നു. അത് അദ്ദേഹത്തിന് ഒരു നെഗറ്റീവ് നൽകാൻ ഇടയുണ്ട്. അതെ സമയം ജൂഡ് ബെല്ലിങ്‌ഹാം തന്റെ ടീം ആയ ഇംഗ്ലണ്ടിനെ ഫൈനൽ വരെ എത്തിച്ച താരമാണ്. അത് കൊണ്ട് അദ്ദേഹത്തിന് ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ യൂറോ കപ്പ് നേടിയ താരമായ റൊഡ്രികും ബാലൺ ഡി ഓർ കിട്ടാനുള്ള സാധ്യതയും കൂടുതൽ ആണ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ