ആ നെയ്മർ ഇല്ലെങ്കിൽ പി.എസ്.ജി രക്ഷപെട്ടു, അവനെ കൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ല; നെയ്മറിനെതിരെ ഇതിഹാസം

ഈ സീസണിൽ നെയ്മർ ഇനിയും കളിക്കില്ല എന്ന കാര്യം ഉറപ്പായതിനാൽ സീസണിൽ വരാനിരിക്കുന്ന മത്സരങ്ങളിൽ പിഎസ്ജി ആക്രമണത്തിൽ ലയണൽ മെസ്സിയെയും കൈലിയൻ എംബാപ്പെയെയും ആയിരിക്കും പ്രധാന പങ്ക് വഹിക്കുക എന്ന കാര്യം ഉറപ്പാണ്.

ഇപ്പോൾ ഇതാ ഫുട്ബോൾ പണ്ഡിതനായ ആഷ്‌ലി വെസ്റ്റ്‌വുഡ്, ബ്രസീലിയൻ താരത്തിന്റെ പരിക്ക് ക്ലബ്ബിന് ഒരു അനുഗ്രഹമാണെന്ന് അവകാശവാദം ഉന്നയിച്ചു. ഫെബ്രുവരിയിൽ നടന്ന ലീഗ് വണ്ണിൽ ലില്ലിക്കെതിരെ പിഎസ്ജി 4-3ന് വിജയിച്ച മത്സരത്തിനിടെയാണ് നെയ്മറിന് കണങ്കാലിന് പരിക്കേറ്റത്. ബയേൺ മ്യൂണിക്കുമായുള്ള ചാമ്പ്യൻസ് ലീഗ് റൗണ്ട്-16 പോരാട്ടത്തിന്റെ രണ്ടാം പാദത്തിൽ നിന്ന് നെയ്മർ ആദ്യമേ തന്നെ പുറത്തായിരുന്നു.. ദോഹയിൽ കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോകുന്നതിനാൽ ഈ സീസണിന്റെ ബാക്കി ഭാഗങ്ങൾ അദ്ദേഹത്തിന് നഷ്ടമാകുമെന്ന് പി.എസ്.ജി സ്ഥിതീകരിച്ചിട്ടുണ്ട്.

നെയ്മറിന് കഴിവും നല്ല സ്കില്ലുമൊക്കെ ഉണ്ടെങ്കിലും നെയ്മറില്ലാത്ത പി.എസ്.ജി തന്നെയാണ് കൂടുതൽ സന്തുലിതം എന്ന വാദമാണ് വെസ്റ്റ്‌വുഡ് പറയുന്നത്, അദ്ദേഹത്തിന്റെ വാദം ഇങ്ങനെ.

“നെയ്മർ ഇല്ലാതെ പിഎസ്ജി മികച്ചതാണ്,” മുൻ പ്രീമിയർ ലീഗ് താരം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. അവൻ വളരെ മിടുക്കനാണെന്ന് നിങ്ങൾക്കറിയാം, ഡ്രിബ്ലിംഗ് ടെക്നിക്കിൽ അവൻ മറ്റാരേക്കാളും മികച്ചവനാണ്, അതുപോലെ അവനെ തടയാൻ വേണ്ടി മാത്രം താരങ്ങൾ വരുമ്പോൾ അത് പി.എസ്.ജിയുടെ മറ്റ് താരങ്ങൾക് ഗുണത്തെ ചെയ്യും. എന്നാൽ അവൻ ഇല്ലാത്ത പി.എസ്.ജിയാണ് കൂടുതൽ അപകടകാരി.”

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന