മെസി ഒന്നും ഒരു അത്ഭുതവും കാണിക്കില്ല, ബയേൺ പി.എസ്.ജിയെ തകർക്കും; മെസിയെ കളിയാക്കി മി കാരാഗർ

പി.എസ്.ജിയെ സംബന്ധിച്ച് ഇന്ന് രാത്രി ബയേൺ മ്യൂണിക്കിനെതിരായ മത്സരം ഒരു ജീവന്മരണ പോരാട്ടമാണ്. ലോകോത്തര താരങ്ങൾ അടങ്ങിയ ഒരു ടീമിന് ഇന്നത്തെ മത്സരം ജയിച്ചില്ലെങ്കിൽ അത് വലിയ നാണക്കേടാകും. ആദ്യ പാദത്തിലെ ഒരു ഗോൾ വിജയത്തിൽ ഹാപ്പി ആയിട്ടിരിക്കുന്ന ബയേണിനെ അവരുടെ മടയിൽ ചെന്നുനേരിടുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്.

മെസിയെ സംബന്ധിച്ച് തങ്ങൾക്ക് പല അത്ഭുതങ്ങളും ചെയ്യാൻ സാധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇന്നത്തെ മത്സരത്തിൽ അത് എത്രത്തോളം നടക്കുമെന്നുള്ളത് കണ്ടറിയണം. യുവേഫ ചാമ്പ്യൻസ് ലീഗ് ടൈയിൽ ബയേൺ മ്യൂണിക്കിനെതിരെ പാരീസ് സെന്റ് ജെർമെയ്നും (പിഎസ്ജി) ലയണൽ മെസ്സിയും ജയിച്ചുകയറിയില്ല എന്നാണ് ജാമി കാരാഗർ പറയുന്നത്.

എന്നിരുന്നാലും, മ്യൂണിക്കിലേക്കുള്ള യാത്ര ലയണൽ മെസിയുടെസീസണിലെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരമായിരിക്കുമെന്ന് കാരഗർ വിശ്വസിക്കുന്നു. ലിവർപൂൾ ഇതിഹാസം ബയേണിനെ പാരീസിനെതിരെ വിജയിച്ച് ക്വാർട്ടർ ഫൈനലിൽ കടക്കുമെന്ന് സൂചന നൽകി.

“ഇന്ന് ആയിരിക്കും ലയണൽ മെസിയുടെ സംഘത്തിന്റെയും അവസാന മത്സരംശം. ബയേൺ ജയിക്കും ,” സിബിഎസ് സ്‌പോർട്‌സിൽ കാരഗർ പറഞ്ഞു. “ബയേൺ മ്യൂണിക്ക് കടന്നുപോകുമെന്ന് ഞാൻ കരുതുന്നു.”

നെയ്മർ ഇല്ലെങ്കിലും രണ്ട് ലോകോത്തര താരങ്ങളായ മെസിയും എംബാപ്പെയും ഫുൾ ഫോമിലെത്തിയാൽ ജയിച്ചുകയറാം എന്നാണ് പി.എസ്.ജി കരുതുന്നത്.

Latest Stories

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം'; രമേശ് പിഷാരടി

'ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു, തോൽവിക്ക് കാരണം എന്തെന്ന് പഠിക്കും... തിരുത്തും'; എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ

കൊച്ചിക്ക് യുഡിഎഫ് തരംഗം; കൊച്ചി കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ചു; ദീപ്തി മേരി വര്‍ഗീസ് അടക്കം പ്രമുഖ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ആധികാരിക ജയം

'യുഡിഎഫ് തികഞ്ഞ സന്തോഷത്തിൽ, കേരളം ഞങ്ങൾക്കൊപ്പം'; എൽഡിഎഫിന്റെ കള്ള പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ, ബലാത്സംഗ കേസിലെ കൂട്ടുപ്രതി; ഫെനി നൈനാന് അടൂർ നഗരസഭയിൽ‌ തോൽവി

തൃശൂര്‍ യുഡിഎഫ് എടുത്തു; 10 വര്‍ഷത്തിന് ശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചു; ലീഡ് നില കേവല ഭൂരിപക്ഷത്തില്‍

അഭിമാനകരമായ വിജയം, സന്തോഷമുണ്ടെന്ന് വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡിൽ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം