സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്നാല്‍ ഇതാണ് ; ഈജിപ്തിനോട് തോറ്റ മൊറാക്കോ താരങ്ങളെ ആശ്വസിപ്പിച്ച് ലോകതാരം

അഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന്റെ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റ മൊറാക്കോ താരങ്ങളെ ആശ്വസിപ്പിച്ച് ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മൊഹമ്മദ് സലാ. താരത്തിന്റെ മികവില്‍ മൊറാക്കോയെ തോല്‍പ്പിച്ച് ഈജിപ്ത് സെമിയില്‍ എത്തുകയും ചെയ്തു. രണ്ടു ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് മൊഹമ്മദ് സലായായിരുന്നു.

ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നില്‍ പോയ ഈജിപ്ത് രണ്ടാം പകുതിയില്‍ സമനില പിടിക്കുകയും അധികസമയത്ത് ഗോള്‍ തിരിച്ചടിക്കുകയുമായിരുന്നു. ഒരു ഗോള്‍ നേടിയ സലാ അധിക സമയത്ത് മഹ്‌മൂദ് ട്രെസെഗെറ്റിന്റെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. കളിയുടെ തുടക്കത്തില്‍ തന്നെ സോഫിയാന്‍ ബൗഫലാണ് മൊറോക്കോയുടെ ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍.

മത്സരത്തില്‍ എതിര്‍ ടീം താരങ്ങളെ ആശ്വസിപ്പിക്കുന്ന സലായുടെ ചിത്രമാണ് ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത്. പി.എസ്.ജി താരം അഷ്റഫ് ഹക്കിമിയെ താരം ആശ്വസിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് മൊറാക്കോയും ഹക്കീമിയും നടത്തിയത്. സെമിയില്‍ കാമറൂണ്‍ ആണ് ഈജിപ്തിന്റെ എതിരാളികള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ