PSG

നെയ്മറാണ് അതിന് കാരണക്കാരനെന്ന് മെസി, എംബാപെയെ കുറിച്ചും മനസ് തുറന്ന് താരം

ഫുട്‌ബോള്‍ ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. പിഎസ്ജിയിലെ ആദ്യ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത മെസി ക്ലബ്ബിന്റെ ജഴ്‌സി അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. 30-ാം നമ്പര്‍ ജഴ്‌സിയാണ് മെസി പിഎസ്ജിയില്‍ ധരിക്കുക.

പാരിസില്‍ എത്താനായതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ മെസി ക്ലബ്ബിനൊപ്പം ചാമ്പ്യന്‍സ് ലീഗ് ജയിക്കാനാവുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലീഗ് വണ്ണിനെ ഞാന്‍ എപ്പോഴും വീക്ഷിച്ചിരുന്നു. പാരിസില്‍ എനിക്ക് സുഹൃത്തുക്കളുണ്ട്. മത്സരാധിക്യമുള്ള ലീഗാണിത്. എല്ലാവര്‍ക്കും പാരിസിനെ തോല്‍പ്പിക്കണം. ഇവിടെയെത്തിയതില്‍ സന്തോഷം- മെസി പറഞ്ഞു. എനിക്ക് നെയ്മറെ നന്നായി അറിയാം. ഞാന്‍ ഇവിടെ വരാന്‍ നെയ്മറാണ് കാരണം. അതുകൊണ്ട് പിഎസ്ജിയിലെ മറ്റ് താരങ്ങളെയും എനിക്കറിയാം. നമ്മള്‍ ഇതിനു മുന്‍പും പല തവണ കണ്ടിട്ടുണ്ട്, ഇതു സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായി മെസി പറഞ്ഞു.

എംബാപെ പാരിസിന്റെ കുട്ടിയാണ്. പാരിസിനുവേണ്ടി അദ്ദേഹം കളിക്കുന്നു. മത്സരവീര്യവും വിജയതൃഷ്ണയുള്ള താരമാണ് എംബാപെയെന്നും മെസി കൂട്ടിച്ചേര്‍ത്തു.സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുമായുള്ള രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം ദിവസങ്ങള്‍ക്ക് മുന്‍പാണ് മെസി അവസാനിപ്പിച്ചത്. സാമ്പത്തിക പ്രതിബന്ധങ്ങളാണ് മെസിയെ കൈവിടാന്‍
ബാഴ്‌സയെ പ്രേരിപ്പിച്ചത്. പിന്നാലെ മെസിയെ പിഎസ്ജി റാഞ്ചുകയുംചെയ്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ