മെസിയും കൂട്ടരും എത്തുക അടുത്ത വർഷം അവസാനം, നിർണായക വിവരങ്ങൾ പുറത്ത്

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആ സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഫുട്ബോളിലെ മിശിഹാ എന്ന് അറിയപ്പെടുന്ന സാക്ഷാൽ ലയണൽ മെസി കേരളത്തിൽ പന്ത് തട്ടും. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ കൂടി കാഴ്ച്ചയിൽ അടുത്ത വർഷം ഒക്ടോബർ, നവംബർ എന്നി മാസങ്ങളിൽ ആയിട്ട് അവർ കേരളത്തിലേക്ക് എത്തും എന്ന് സ്ഥിരീകരിച്ചു.

രണ്ട് മത്സരങ്ങൾക്കാണ് അവർ കേരളത്തിൽ എത്തുക. അതിൽ ഒരു മത്സരത്തിന്റെ കാര്യം ഉറപ്പായി കഴിഞ്ഞു. രണ്ടാം മത്സരത്തിന്റെ കാര്യത്തിലുള്ള തീരുമാനം അർജന്റീന ഫുട്ബോൾ അസോസിയേഷൻ അധികൃതർ കേരളത്തിലേക്ക് വന്നു കഴിഞ്ഞേ തീരുമാനിക്കൂ. ഫിഫ റാങ്കിങില്‍ മുന്നിലുള്ള ഏഷ്യന്‍ ടീമുകളെയാണ് അർജന്റീന എതിരാളികളായി പരിഗണിക്കുന്നത്.

മത്സരം നടക്കുന്ന വേദിയുടെ കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൊച്ചി ജവഹർലാൽ നെഹുറു സ്റ്റേഡിയത്തിൽ വെച്ച നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പക്ഷെ സാധ്യത കല്പിക്കപെടുന്ന സ്റ്റേഡിയങ്ങളിൽ തിരുവനന്തപുരവും കോഴിക്കോടും മുൻപന്തയിൽ ഉണ്ട്. കാണികളെ ഉള്‍ക്കൊള്ളാനുള്ള പരിമിതി കോഴിക്കോടിന് തിരിച്ചടിയാണ്.

ഫിഫ കലണ്ടർ പ്രകാരം അടുത്ത സെപ്റ്റംബറോടു കൂടി അർജന്റീനയുടെ മത്സരങ്ങൾ കഴിയും. പിന്നെ അടുത്ത വര്‍ഷം രാജ്യാന്തര മല്‍സരങ്ങള്‍ക്കുള്ള രണ്ട് വിന്‍ഡോ ഒക്ടോബര്‍ 7 മുതല്‍ 15 വരെയും നവംബര്‍ 11 മുതല്‍ 19 വരെയുമാണ്. ഇതിനിടയിൽ ഏതെങ്കിലും വിൻഡോയിൽ കേരളത്തിൽ കളിക്കാനായിരിക്കും സാധ്യത. ലയണൽ മെസി വരുമോ ഇല്ലയോ എന്ന സംശയമാണ് ആരാധകർക്ക്. എന്നാൽ മെസിയടക്കം വമ്പൻ താരങ്ങൾ കളിക്കളത്തിൽ ഇറങ്ങും എന്ന കരാർ AFA അംഗീകരിച്ചിട്ടുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ