മേഴ്സി ഈ വര്ഷം കപ്പ് കൊണ്ടേ പോരു , മേഴ്സി പറഞ്ഞ വാക്ക് പാലിക്കും; ' വീണ്ടും ചിറ്റപ്പൻ റോക്‌സ്' വീഡിയോ ഏറ്റെടുത്ത് ട്രോളന്മാർ

“മേഴ്സി ഈ വര്ഷം കപ്പ് കൊണ്ടേ പോരു , മേഴ്സി പറഞ്ഞ വാക്ക് അയാൾ പാലിക്കും ” ഫുട്‍ബോളിൽ തന്റെ ഇഷ്ട ടീമായ അർജന്റീനക്ക് വേണ്ടി മെസി കപ്പുയർത്തും എന്ന് ഉദ്ദേശിച്ച ഇ പി ജയരാജൻ മെസി എന്നതിന് പകരം പറഞ്ഞത് മേഴ്സി. ഇതോടെ പലവട്ടം നാക്ക് പിഴച്ചിട്ടുള്ള ജയരാജൻ സഖാവിന്റെ വീഡിയോ നിമിഷങ്ങൾക്കുളിൽ ട്രോളന്മാർ ഏറ്റെടുത്തു. മീഡിയ വൺ നടത്തുന്ന പ്രത്യേക ലോകകപ്പ് പരിപാടിയിലാണ് ജയരാജന്റെ നാക്ക് പിഴച്ചത്.

അർജന്റീനയെ പിന്തുണച്ചുകൊണ്ട് അവർക്ക് വേണ്ടി ബ്രസീലിനെ എതിർത്ത് നിറഞ്ഞ് നിൽക്കുന്ന ആളാണ് ജയരാജൻ. ലോകകപ്പ് കോപ്പ അമേരിക്ക ഒകെ വരുമ്പോൾ അര്ജന്റീനയുടെ വലിയ ആരാധകനായ എംഎം മണിയോടൊപ്പം ചേർന്ന് ബ്രസീലിനെ ട്രോളി തന്റെ ടീമിനെ പിന്തുണക്കാൻ ഇഷ്ടപെടുന്ന ജയരാജൻ ഇപ്പോഴുള്ള രാഷ്ട്രീയ കാലത്ത് താൻ ഫോർവേഡ് ആയിട്ടാണ് കളിക്കുന്നതെന്നും എതിരാളികളുടെ കോർട്ടിൽ കയറി ” കടന്നടിക്കൽ” ആണ് തന്റെ ഇഷ്ടമെന്നും ജയരാജൻ പറഞ്ഞു. ഇതും ട്രോളന്മാർ ഏറ്റെടുത്തിട്ടുണ്ട്.

മേഴ്സി എൻ്റെ അമ്മയായിരുന്നു, എൻ്റെ സഹോദരി ആയിരുന്നു, അവളെൻ്റെ ഭാര്യയായിരുന്നു, എൻ്റെ എല്ലാമെല്ലാമായിരുന്നു തുടങ്ങിയ കമ്മെന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കോമഡി സിംഹഹമേ എങ്ങനെ ഇങ്ങനെ ഒകെ പറയാൻ സാധിക്കുന്നു എന്നും ആളുകൾ ചോദിക്കുന്നുണ്ട്.

അര്‍ജന്റീന, ബ്രസീല്‍ ആരാധകരാണ് പോര്‍ക്കളത്തില്‍ മുന്നേറ്റം നടത്തുന്നത്. മറ്റു ടീമുകളുടെ ആരാധകരും ഒപ്പത്തിനൊപ്പമുണ്ട്. വരവേല്‍പ്പുഘോഷയാത്രയ്ക്കും പലയിടത്തും ഒരുക്കങ്ങള്‍ നടക്കുന്നു. ഇതിന്റെ ഭാഗമായും ആരാധകര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കുന്നുണ്ട്.

അടുത്തയാഴ്ച ലോകകപ്പിനുള്ള അർജന്‍റീന ടീമിനെ പ്രഖ്യാപിക്കും. 14നാണ് ലോകകപ്പ് ടീമുകളെ പ്രഖ്യാപിക്കാനുള്ള അവസാന തിയതിയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്