"ലിവർപൂളിന് കിരീടം നേടാനുള്ള സാധ്യത ഉണ്ട്, പക്ഷെ ഇത് പ്രീമിയർ ലീഗ് ആണ്, എന്തും സംഭവിക്കാം"; റൂഡ് വാൻ നിസ്റ്റൽറൂയുടെ വാക്കുകൾ വൈറൽ

ഇപ്പോൾ നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനമാണ് ലിവർപൂൾ നടത്തുന്നത്. ലോകത്തിലെ ഒന്നാം നമ്പർ ടീം ആണ് അവർ ഇപ്പോൾ. ഈ ലീഗിൽ 13 മത്സരങ്ങളിൽ നിന്നായി 3 സമനിലയും, 1 തോൽവിയും, 13 ജയവുമായി തകർപ്പൻ ഫോമിലാണ് ടീം ഉള്ളത്. ഇതോടെ പോയിന്റ് ടേബിളിൽ 42 പോയിന്റോടെ ബഹുദൂരം മുൻപിലാണ് ലിവർപൂൾ ഉള്ളത്.

ഇന്ന് നടന്ന മത്സരത്തിൽ ലൈസസ്‌റ്റെർ സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ലിവർപൂളിന് വേണ്ടി കോഡീ ഗാക്ക്പോ, കുർട്ടീസ് ജോൺസ്‌, മുഹമ്മദ് സലാഹ് എന്നിവർ ഓരോ ഗോളുകൾ വീതം നേടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിന്നത് ലിവർപൂൾ തന്നെയാണ്.

ലൈസസ്‌റ്റെർ സിറ്റിയുടെ തോൽ‌വിയിൽ നിരാശ പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ടീം മാനേജർ റൂഡ് വാൻ നിസ്റ്റൽറൂയ്. ഈ വർഷം കിരീടം നേടാൻ സാധ്യത ലിവർപൂളിന് ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.

റൂഡ് വാൻ നിസ്റ്റൽറൂയ് പറയുന്നത് ഇങ്ങനെ:

” നമുക്ക് ഒന്നും പറയാൻ പറ്റില്ല. കാരണം ഇത് പ്രീമിയർ ലീഗ് ആണ്. മുൻ വർഷങ്ങളിൽ നടന്ന സംഭവ വികാസങ്ങൾ ഓർമ്മ ഇല്ലേ. പക്ഷെ അവർ മികച്ച ടീം തന്നെയാണ്. അവരുടെ സ്ഥിരതയാർന്ന പ്രകടനങ്ങൾ നോക്കൂ. ഇത്തവണ കിരീടം നേടാൻ ലിവർപൂളിന് സാധ്യത ഞാൻ കാണുന്നുണ്ട്” റൂഡ് വാൻ നിസ്റ്റൽറൂയ് പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ