ഫിഫ പുരസ്‌കാര നഷ്ടത്തിന് പിന്നാലെ മെസി ആരാധകര്‍ക്ക് മറ്റൊരു ദുഃഖവാര്‍ത്ത

ലോക കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ചിലിക്കും കൊളംബിയക്കും എതിരായ മത്സരങ്ങളില്‍ നായകന്‍ ലയോണല്‍ മെസി കളിക്കില്ല. പിഎസ്ജി താരമായ മെസി പാരീസില്‍ തന്നെ തുടരുമെന്നാണ് പുറത്തുവരുന്ന വിവരം.

ചിലിക്കെതിരെ ഈ മാസം 28നും കൊളംബിയക്കെതിരെ അടുത്ത മാസം രണ്ടിനുമാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍. ഖത്തര്‍ ലോക കപ്പിന് അര്‍ജന്റീന ഇതിനോടകം യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

ഫിഫ പുരസ്‌കാര നഷ്ടത്തിന് പിന്നാലെ മെസി ആരാധകരെ നിരാശരാക്കുന്ന മറ്റൊരു വാര്‍ത്തയായി ഇത് മാറിയിരിക്കുകയാണ്. പോയവര്‍ഷത്തെ ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം മെസിയെയും മുഹമ്മദ് സലാഹിനെയും പിന്തള്ളി ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് സ്വന്തമാക്കിയത്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ലെവന്‍ഡോസ്‌കി ഈ നേട്ടത്തിലേക്കെത്തുന്നത്. ഇതോടെ രണ്ട് തവണ ഫിഫ ബെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്താനും ലെവന്‍ഡോസ്‌ക്കിക്കായി.

Latest Stories

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

തിയേറ്ററില്‍ കുതിപ്പ്, അടുത്ത 50 കോടി പടമാവാന്‍ 'പവി കെയര്‍ടേക്കര്‍'; കുത്തനെ ഉയര്‍ന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്