ഫൈനലില്‍ കളിക്കുമോ?; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബെന്‍സിമ

ഖത്തര്‍ ലോകകപ്പിലെ കലാശ പോരാട്ടം നാളെ നടക്കും. കരുത്തരായ അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ പോരിനിറങ്ങുമ്പോള്‍ ആരാധകരെ കുഴക്കുന്ന ഒരുപാട് ആശങ്കകളുണ്ട്. അതിലൊന്ന് ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ ഫൈനലിന് ഇറങ്ങുമോ എന്നാണ്. പരിക്ക് കാരണം ലോകകപ്പിലെ ഒരു മത്സരങ്ങളില്‍ പോലും ഇറങ്ങാത്ത താരം ഫൈനലില്‍ ഇറങ്ങിയേക്കും എന്ന അഭ്യൂഹം എയറിലുണ്ട്.

ബെന്‍സിമ തിരിച്ചുവരുമോയെന്ന കാര്യത്തില്‍ ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സിന്റെ ഭാഗത്ത് നിന്നും വ്യക്തമായ പ്രതികരണം ഉണ്ടായിരുന്നില്ല. ഉത്തരം നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് അദ്ദേഹം ചെയ്തത്. ഇപ്പോഴിതാ ബെന്‍സിമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ആരാധകര്‍ക്കിടയില്‍ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നത്.

തന്റെ ചിത്രത്തിനൊപ്പം ‘എനിക്ക് ഇതില്‍ താല്പ്പര്യമില്ല’ എന്നാണ് താരം കുറിച്ചത്. അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലില്‍ പങ്കെടുക്കാനുള്ള സാദ്ധ്യതയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് ബെന്‍സിമയുടെ ഈ സന്ദേശം. ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ടാണോ ബെന്‍സിമയുടെ പ്രതികരണം എന്ന് വ്യക്തമല്ല.

ഞായറാഴ്ച ഇന്ത്യന്‍ സമയം എട്ടരക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് കലാശപോരാട്ടം.  മെസിയുടെ അര്‍ജന്റീനയും എംബാപ്പെയുടെ ഫ്രാന്‍സും നേര്‍ക്കുനേര്‍ വരുമ്പോള്‍ മൂന്നാം കിരീടമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം.

2018 ല്‍ നേടിയ കിരീടം നിലനിര്‍ത്താന്‍ ഉറച്ചാണ് ഫ്രാന്‍സ് ഇറങ്ങുന്നത്. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ ഫിറ്റ്‌നസ് പ്രശ്‌നം ഫ്രാന്‍സിന് തിരിച്ചടിയാകുന്നുണ്ട്. ടീമിനെ ആശങ്കയിലാഴ്ത്തി പനി പടര്‍ന്നു പിടിക്കുകയാണ്. വിങ്ങര്‍ കിങ്സ്ലി കോമാനും അസുഖം ബാധിച്ചതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ആ സാഹചര്യത്തില്‍ ബെന്‍സിമയെ ഇറക്കിയാലും അത്ഭുതപ്പെടാനില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ