ഇഞ്ച്വറി ടൈം വണ്ടർ, ജൂഡ് ബെല്ലിങ്ങ്ഹാമിന്റെ സൂപ്പർ ഗോളിൽ ഇംഗ്ലണ്ട് ക്വാട്ടർ ഫൈനലിൽ

വെൽറ്റിൻസ് അറീനയിൽ നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഗാരെത്ത് സൗത്ത് ഗേറ്റിന്റെ ഇംഗ്ലണ്ട് ക്വാട്ടർ ഫൈനലിനുള്ള സീറ്റ് ഉറപ്പിച്ചു. സ്ലോവാക്യയുമായുള്ള പ്രീ ക്വാട്ടർ മത്സരത്തിൽ ഒരു ഗോളിന് പിറകിൽ നിന്നതിന് ശേഷമാണ് റയൽ മാഡ്രിഡിന്റെ ഗലാഗ്റ്റിക്കോ താരം ജൂഡ് ബെല്ലിങ്ങ്ഹാമിന്റെ ഗോളിൽ ഇംഗ്ലണ്ട് വിജയം കണ്ടെത്തിയത്. 90+5 ഇഞ്ച്വറി ടൈമിലാണ് ജൂഡിന്റെ ബൈസിക്കിൾ വണ്ടർ പിറക്കുന്നത്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ഇംഗ്ലണ്ട് വെറ്ററൻ ഹാരി കെയിനിന്റെ ഗോളിൽ ഇംഗ്ലണ്ട് വിജയം ഉറപ്പിക്കുകയു ചെയ്തു.

ഇരുപത്തി അഞ്ചാം മിനുട്ടിൽ ഇവാൻ സ്ക്രാൻസിന്റെ ഗോളിൽ മുന്നിട്ട് നിന്ന സ്ലോവാക്യ മത്സരവസാനം വരെ വിജയപ്രതീക്ഷ നിലനിർത്തിയെങ്കിലും അവസാന നിമിഷത്തിൽ കണ്ണീർ അണിയേണ്ടി വന്നു. 63% ബോൾ പോസ്സെഷൻ നിലനിർത്തി കളിച്ച ഇംഗ്ലണ്ട് 16 ഷോട്ടുകൾ എടുത്തതിൽ 2 എണ്ണം ലക്ഷ്യത്തിലുതിർത്തപ്പോൾ വെറും 37% പോസ്സെഷനിൽ 13 ഷോട്ട് എടുത്തതിൽ 3 ലക്ഷ്യത്തിലെത്തിക്കാൻ സ്ലോവാക്യക്ക് സാധിച്ചു. ഒമ്പത് മഞ്ഞ കാർഡുകൾ കണ്ട മത്സരത്തിൽ 31 ഫൗളുകളാണ് ഇന്നലത്തെ മത്സരത്തിൽ കളി തടസപ്പെടുത്തിയത്.

നിലവിൽ യൂറോയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന സൗത്ത് ഗേറ്റിന്റെ ടീം ക്വാട്ടർ ഫൈനൽ സീറ്റ് ഉറപ്പിച്ചെങ്കിലും ടൂർണമെന്റിൽ ഉടനീളമുള്ള ഇംഗ്ലണ്ടിന്റെ പ്രകടനത്തിൽ ആരാധകരും മുൻ കളിക്കാരും ഒരുപോലെ നിരാശരാണ്. ഇന്നലത്തെ നിർണായക ഗോൾ അടക്കം രണ്ട് ഗോളുകളാണ് ജൂഡ് ഈ ടൂർണമെന്റിൽ നേടിയത്. വിജയ ഗോൾ നേടിയ ഹാരി കെയിനും ഇംഗ്ലണ്ടിന് വേണ്ടി ഈ ടൂർണമെന്റിൽ രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. ഫിഫ റാങ്കിങ്ങിൽ 46ആം സ്ഥാനത്തുള്ള സ്ലോവാക്യ അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെ യൂറോ 2016ൽ ഐസ്ലാൻഡിനോട് തോറ്റ് പുറത്തായ സമാന വൈകാരിക അന്തരീക്ഷത്തിൽ കൂടി കൊണ്ട് പോയി.

ഹാരി കെയിൻ,ജൂഡ് ബെല്ലിങ്ങ്ഹാം, കൈയിൽ വാൾക്കർ , കോബി മൈനൂ, ഫിൽ ഫോഡൻ, ബുക്കായോ സാക്ക എന്നിവരെ അണിനിരത്തിയ മത്സരത്തിൽ കോൾ പാൽമെർ, ഐവാൻ ടോണി, കോണർ കല്ലഗർ എന്നിവർ പകരക്കാരായി വരുകയായിരുന്നു. യൂറോ 2023 ജേതാക്കളായ ഇറ്റലിയെ പ്രീ ക്വാർട്ടറിൽ തോൽപ്പിച്ചു വരുന്ന സ്വിറ്റ്‌സർലാൻഡിനെയാണ് ഇംഗ്ലണ്ട് ക്വാർട്ടറിൽ നേരിടേണ്ടത്. ജൂലൈ 6ന് നടക്കുന്ന മത്സരം സൗത്ത് ഗേറ്റിനും കൂട്ടർക്കും ഒരുപോലെ നിർണായകമാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ