ഇത് വെറുതെ എണ്ണ പണം കൊണ്ട് ഇന്നലെ പൊട്ടിമുളച്ച ടീമുകൾ പറയുന്ന പോലെ അല്ല: പൊക്കുമെന്ന് പറഞ്ഞാൽ ഈ പെരെസ് പോക്കും; റയലിന്റെ മാസ്റ്റർ ഗെയിം കണ്ട് എതിരാളികൾക്ക് ഞെട്ടൽ

ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ ബയേൺ മ്യൂണിക്കിന്റെ ലെഫ്റ്റ് ബാക്ക് അൽഫോൻസോ ഡേവിസിനെ റയൽ മാഡ്രിഡ് സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് എൽ നാഷനൽ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോ മുതൽ റയൽ മാഡ്രിഡ് തങ്ങളുടെ ലെഫ്റ്റ് ബാക്ക് സ്ഥാനം ശക്തിപ്പെടുത്താൻ നോക്കുകയാണ്, കൂടാതെ ഫെർലാൻഡ് മെൻഡിയെ അതിന് വേണ്ടി വിൽക്കാനും ക്ലബ് തയാറാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കായി റയൽ മാഡ്രിഡ് ഡേവീസിനെ അംഗീകരിച്ചിട്ടുണ്ട്, കാനഡയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാഡ്രിഡ് അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുമെന്ന് തന്നെയാണ് റിപോർട്ടുകൾ പറയുന്നത്.

ലാ ലീഗ , ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കൻ ഈ വർഷവും റയലിന് സാധ്യതകളുണ്ട്. അതിനാൽ തന്നെ മറ്റൊരു ലോകോത്തര താരത്തിനായി അവർ ശ്രമിക്കും. എന്തായാലും ക്ലബ് ഫുട്ബോൾ രാജാക്കന്മാർ ഒകെ തങ്ങളുടെ കണ്ണ് ഖത്തറിലേക് തിരിക്കും.

മികച്ച പ്രകടനം നടത്താൻ സാധ്യതയുള്ള താരങ്ങളെ പ്രമുഖ ടീമുകൾ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാൻ ശ്രമിക്കും എന്നും ഉറപ്പാണ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ