റെഡ് കാർഡ് കാണിച്ചാൽ നിന്നെയും ഞാൻ ഇടിക്കും, റഫറിയോടും കയർത്ത് പണി മേടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ; മെസി ചാന്റുകളുമായി കളിയാക്കി എതിരാളികൾ

ഇന്നലെ നടന്ന സൗദി അറേബ്യൻ സൂപ്പർ കപ്പ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നാസറിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. വൈരികളായ അൽ ഹിലാൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അൽ നാസറിനെ തോൽപ്പിച്ചിട്ടുള്ളത്. ഇതോടെ അൽ നാസർ ഫൈനലിൽ എത്താതെ പുറത്തായി. ഫൈനൽ മത്സരത്തിൽ അൽ ഹിലാലും അൽ ഇത്തിഹാദും തമ്മിലാണ് ഏറ്റുമുട്ടുക.

ഏറെ വിവാദങ്ങൾ നിറഞ്ഞ ഒരു മത്സരത്തിനായിരുന്നു ആരാധകർ സാക്ഷ്യം വഹിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും പൊരുതി നോക്കിയെങ്കിലും ഗോളുകൾ ഒന്നും പിറന്നില്ല. മത്സരം അതിന്റെ രണ്ടാം പകുതിയിലേക്ക് വന്നപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു . മത്സരത്തിന്റെ 61ആം മിനുട്ടിൽ സലിം അൽ ദവ്സരി അൽ ഹിലാലിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. പിന്നീട് മത്സരത്തിന്റെ 72 മിനുട്ടിൽ ബ്രസീലിയൻ സൂപ്പർതാരമായ മാൽക്കം കൂടി ഗോൾ നേടിയതോടെ അൽ ഹിലാൽ വിജയം ഉറപ്പിച്ചു. ടീം പരാജയപെടുകയാണെന്ന് മനസിലാക്കിയ റൊണാൾഡോ അസ്വസ്ഥൻ ആയിരുന്നു. അതിന്റെ ഫലമായി ചാർജ് ചെയ്തെത്തിയ അൽ ഹിലാൽ താരമായ അൽ ബുലൈഹിയെ ക്രിസ്റ്റ്യാനോ റൊണാൾഡോ കൈമുട്ട് കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഈ കാഴ്ചകൾ എല്ലാം വ്യക്തമായി കണ്ട റഫറി താരത്തിന് റെഡ് കാർഡ് നൽകുകയും ചെയ്തു. താൻ എനിക്ക് റെഡ് കാർഡ് തരുമല്ല എന്ന് പറഞ്ഞായിരുന്നു റഫറിയുടെ നേർക്ക് റൊണാൾഡോ എത്തിയത്. റഫറിയെ തല്ലാനും ഉപദ്രവിക്കാനും എത്തിയ റൊണാൾഡോ പതുക്കെ പിൻവാങ്ങി മടങ്ങുക ആയിരുന്നു. അവസാനം സാദിയോ മനേയിലൂടെ ടീം ഒരു ഗോൾ മടക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല.

മത്സരത്തിൽ കാര്യമായ ഒന്നും ചെയ്യാൻ ആകാത്ത റൊണാൾഡോയെ എതിരാളികൾ കളിയാക്കുകയും മെസി മെസി ചാന്റുകൾ കൊണ്ട് ട്രോളുകയും ചെയ്തു.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം