അവരുടെ ടീമിനെ തോൽപ്പിച്ചതുകൊണ്ടാകും എനിക്ക് ഒരു വിലയും തന്നിട്ടില്ല, 25 പേർക്കും അംഗീകാരം ലഭിച്ചിട്ടും എനിക്ക് മാത്രം കിട്ടിയില്ല; പി.എസ്.ജി കാലം ഓർത്ത് മെസി പറഞ്ഞത് ഇങ്ങനെ

തന്റെ ഫിഫ ലോകകപ്പ് മഹത്വം അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടതിന് തന്റെ മുൻ ഫുട്ബോൾ ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്നിനെതിരെ ആഞ്ഞടിച്ച് അർജന്റീനിയൻ ഇതിഹാസ താരം ലയണൽ മെസി രംഗത്ത് . എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ മെസി, അർജന്റീനയുടെ ക്യാപ്റ്റനായും ഖത്തറിലെ ടൂർണമെന്റിലെ മികച്ച കളിക്കാരനെന്ന നിലയിലും ലോകകപ്പ് സ്വന്തമാക്കുകയും തന്റെ ഏറെ നാളത്തെ അഭിലാഷം സാക്ഷാത്കരിക്കുകയും ചെയ്തു.

ഓൾഗയുമായുള്ള തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു, മുഴുവൻ അർജന്റീനിയൻ ടീമിലെയും ലോകകപ്പ് ജേതാവായി ആഘോഷിക്കപ്പെടാത്ത ഒരേയൊരു കളിക്കാരൻ താനാണെന്ന്. ടൂർണമെന്റിന്റെ ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ചതുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്ന് മെസി വെളിപ്പെടുത്തി.

“ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഫ്രാൻസ് 2018 ൽ ജയിച്ചപ്പോൾ അവരുടെ യാത്രയിൽ ഞങ്ങളെ പരാജയപെടുത്തിയിരുന്നു. ഇത്തവണ ഫ്രാൻസ് ലോകകപ്പ് നേടാത്തത് ഞങ്ങളുടെ തെറ്റാണ്. എന്റെ ടീമിലെ 25 പേർക്കും അംഗീകാരം കിട്ടി. അതൊന്നും ലഭിക്കാത്ത ഒരേയൊരു കളിക്കാരൻ ഞാനാണ്. അവരുടെ കണ്ണിൽ അത് ശരി ആയിരിക്കും” മെസ്സി ഓൾഗയോട് അഭിമുഖത്തിൽ പറഞ്ഞു.

പി‌എസ്‌ജിയിൽ തനിക്ക് മികച്ച സമയം ഇല്ലായിരുന്നുവെന്നും അതിനാൽ തന്നെയാണ് ലോകകപ്പ് നേടിയ ശേഷം ക്ലബ് വിട്ടതെന്നും താരം വെളിപ്പെടുത്തി. ലോകകപ്പ് നേടിയ ശേഷം മെസി ക്ലബ്ബിൽ തിരിച്ചെത്തിയപ്പോൾ ഒരു വീഡിയോ പി.എസ്.ജി ആ സമയം പോസ്റ്റ് ചെയ്തിരുന്നു.

Latest Stories

IND VS ENG: ഏത് മൂഡ് സെഞ്ച്വറി മൂഡ്; ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ച്വറി നേടി ശുഭ്മാൻ ഗിൽ

അയ്യേ പറ്റിച്ചേ...., ഇന്ത്യൻ പരിശീലക സ്ഥാനത്തേക്കുള്ള സാവിയുടെ അപേക്ഷ 19കാരന്റെ ക്രൂരമായ തമാശ; നാണംകെട്ട് എഐഎഫ്എഫ്

‘സെല്ലിൽ നിന്ന് കമ്പി മുറിച്ച് ഇഴഞ്ഞു നീങ്ങി, പലതവണയായി വന്ന് സാധനങ്ങൾ ശേഖരിച്ചു'; ഗോവിന്ദച്ചാമി ജയിൽചാടുന്ന സിസിടിവി ദൃശ്യം പുറത്ത്

ലൂസിഫർ മൂന്നാം ഭാ​ഗത്തെ കുറിച്ച് പൃഥ്വി പറയാത്തത് പ്രചരിപ്പിക്കുന്നു, വ്യാജവാർത്തകൾ തളളി താരത്തിന്റെ ഔദ്യോ​ഗിക ടീം

പാകിസ്ഥാനെതിരായ ഡബ്ല്യൂസിഎൽ മത്സരം ബഹിഷ്കരിച്ചു, പക്ഷേ ഏഷ്യാ കപ്പ് മത്സരത്തിന് അനുമതി: ഇന്ത്യൻ കളിക്കാരുടെ കപടതയെ വിമർശിച്ച് ഡാനിഷ് കനേരിയ

തായ്‌ലന്റ്-കംബോഡിയ സംഘര്‍ഷം; സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടതായി ഡൊണാള്‍ഡ് ട്രംപ്

​ഗാങ്സ്റ്റർ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കാൻ ലോകേഷ്, സിനിമയെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ

ദുലീപ് ട്രോഫി 2025: സൗത്ത് സോണിനെ നയിക്കാൻ തിലക്, സഞ്ജുവിനെ തഴഞ്ഞു; ടീമിൽ അഞ്ച് കേരള താരങ്ങൾ

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവയുടെ ആക്രമിച്ചു; തലക്ക് പരുക്ക്

'ഈഴവന്റെ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്, മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരം'; വി ഡി സതീശനെ വിമർശിച്ച് വെളളാപ്പള്ളി നടേശൻ