ഞാൻ നിൽക്കണമെങ്കിൽ അവനെ എനിക്ക് അടുത്ത സീസണിൽ ടീമിൽ വേണം, അത്ഭുതങ്ങൾ ചെയ്യാൻ അദ്ദേഹത്തിന്റെ സഹായം ആവശ്യം; സൂപ്പർതാരത്തെ ടീമിലെത്തിക്കാൻ പി.എസ്.ജിയോട് ആവശ്യവുമായി എംബാപ്പെ

പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർ താരം കൈലിയൻ എംബാപ്പെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടാർഗറ്റ് ചെയ്തിരുന്ന വില്ലറിയൽ താരം പൗ ടോറസിനെ ക്ലബ് സൈൻ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സ്പാനിഷ് ഔട്ട്ലെറ്റ് എഎസ് റിപ്പോർട്ട് ചെയ്തു.

വില്ലാറിയൽ സെന്റർ ബാക്ക് കഴിഞ്ഞ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള നീക്കവുമായി വളരെയധികം ബന്ധപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഒരു ഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സൈൻ ചെയ്യുന്നതിന്റെ അടുത്ത് എത്തിയിരുന്നു. ദ മിറർ പറയുന്നതനുസരിച്ച്, എറിക് ടെൻ ഹാഗ് ഇടപെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അജാക്‌സ് താരം ലിസാൻഡ്രോ മാർട്ടിനെസിനെ തന്റെ ടീമിൽ വേണമെന്ന് വാശി പിടിച്ചതോടെയാണ് ഈ നീക്കം ഉപേക്ഷിക്കപെട്ടത്.

എഎസ് പറയുന്നതനുസരിച്ച്, ഈ സീസണിൽ തന്നെ താരത്തെ സൈൻ ചെയ്യണമെന്നും എംബാപ്പെ ആഗ്രഹിക്കുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. താരം ടീമിലെത്തിയാൽ വളരെ പ്രധാനപ്പെട്ട റോൾ ഉണ്ടാകുമെന്ന് ഉറപ്പിക്കാം.

സ്ക്വാഡ് മെച്ചപ്പെടുത്താൻ മാത്രമല്ല, തന്റെ കളിയെ സഹായിക്കാനും വേണ്ട രീതിയിൽ സ്വാധീനം ഉണ്ടാക്കാനും യുവ കളിക്കാരെ ടീമിൽ കാണാൻ ഫ്രഞ്ച് ഫോർവേഡ് ആഗ്രഹിക്കുന്നു. ഇഞ്ച് പെർഫെക്റ്റ് ലോംഗ് ബോളുകൾ നൽകുന്നതിൽ കഴിവുള്ള ടോറസിന് പി.എസ്.ജിയിൽ പല അത്ഭുതങ്ങളും ചെയ്യാൻ സാധിക്കും എന്നും വിശ്വസിക്കപ്പെടുന്നു.

Latest Stories

ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം; പാക് സൈനിക മേധാവിയുടെ സ്ഥാനക്കയറ്റം അട്ടിമറി ഒഴിവാക്കാനെന്ന് നിഗമനം

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍

IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ

‘മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ല’; കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയിൽ വിമർശിച്ച് ഹൈക്കോടതി

വീണ്ടും സ്ലീവ്‌ലെസ് ധരിക്കാൻ നാല് വർഷത്തിലധികം എടുത്തു; സന്തോഷം പങ്കുവച്ച് മേഘന രാജ്

INDIAN CRICKET: ഇന്ത്യന്‍ ടീമിനെ രക്ഷിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയൂ, വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണം, സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍..., ആവശ്യവുമായി മുന്‍താരം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വൈകിട്ട് 5ന് സൈറണ്‍ മുഴങ്ങും