അയാൾ അത്രയും കഷ്ടപ്പെട്ട് ചെയ്യുന്നത് അല്ലെ, ഫിഫ ഗെയിമിൽ ഇനി ഈ ആഘോഷം കാണണം; വെറൈറ്റി ആഘോഷവുമായി റൊണാൾഡോ; വീഡിയോ കാണാം

ലക്‌സംബർഗിനെതിരായ പോർച്ചുഗലിന്റെ വൻ വിജയത്തിൽ സ്‌കോർ ചെയ്‌തതിന് ശേഷം തന്റെ രണ്ട് ഐതിഹാസിക ആഘോഷങ്ങൾ കൂടിച്ചേർന്ന ആഘോഷം നടത്തി  ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാക്കി. റോബർട്ടോ മാർട്ടിനെസിന്റെ പോർച്ചുഗൽ ഞായറാഴ്ച രാത്രി (മാർച്ച് 26) അവരുടെ രണ്ടാമത്തെ മത്സരത്തിനായി ഇറങ്ങി. ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് മികച്ച ഗോളുകൾ നേടി, ടീം ഏകപക്ഷീയമായ 6 ഗോളുകൾക്കാണ് മത്സരത്തിലെ ജയം സ്വന്തമാക്കിക്കിയത്.

റൊണാൾഡോയുടെ ഇരട്ട ഗോളുകൾക്ക് പുറമേ, ജോവോ ഫെലിക്സ്, ബെർണാഡോ സിൽവ, ഒട്ടാവിയോ, റാഫേൽ ലിയോ എന്നിവരുടെ ഗോളുകളാണ് പോർച്ചുഗലിനെ വമ്പൻ ജയത്തിലേക്ക് നയിച്ചത്. ലക്സംബർഗിനെതിരായ മത്സരത്തിന്റെ ഒൻപതാം മിനുറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയായിരുന്നു പോർച്ചുഗൽ ഗോളടി തുടങ്ങിയത്. ഗോൾ അടിച്ച ശേഷമാണ് താൻ പ്രശസ്തമാക്കിയ ” സിയു” ആഘോഷവും കൈകൾ നെഞ്ചിന് നേരെ വെച്ചുള്ള സ്ലീപ് ആഘോഷവും ചേർന്ന് റൊണാൾഡോ ആഘോഷം നടത്തിയത്. സാധാരണ ഇതിൽ ഏതെങ്കിലും ഒന്ന് കാണിക്കുന്ന റൊണാൾഡോ ഇത്തവണ രണ്ടും ഒരുമിച്ച് കാണിക്കുക ആയിരുന്നു,

പുതിയ, ഹൈബ്രിഡ് ആഘോഷം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ചിലർ EA സ്‌പോർട്‌സിനോട് ഇത് അവരുടെ ഫിഫ ഗെയിമിലേക്ക് ചേർക്കാൻ ആവശ്യപ്പെടുന്നു. എന്തായാലും ഇപ്പോൾ അൽ നാസറിനായിട്ടും പോർച്ചുഗലിന് വണ്ടിയും ഗോളുകൾ അടിച്ചുകൂട്ടുന്ന റൊണാൾഡോ മികച്ച ഫോമിലാണ്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്