സൗദി നായകന്‍ പതിവിലുമധികം ശാന്തനായിരുന്നു, അയാള്‍ക്കറിയാമായിരുന്നു ഇത് അര്‍ജന്റീനയുടെ ത്യാഗത്തിന്റെ ബാക്കിപത്രമാണെന്ന്!

സംഗീത് ശേഖര്‍

ഇസ്ലാമിക രാജ്യങ്ങള്‍ എല്ലാം ലോകകപ്പില്‍ ദയനീയമായി പരാജയപ്പെടുന്നു എന്ന സംഘികളുടെ കുപ്രചരണത്തിന് കുട പിടിച്ചു കൊടുക്കാന്‍ ചെഗുവേരയുടെ നാട്ടുകാര്‍ക്ക് കഴിയില്ല. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ പോലെ കളിക്കളത്തില്‍ സ്വയം ബലിയര്‍പ്പിച്ചു കൊണ്ടവര്‍ വര്‍ഗീയ വാദികള്‍ക്ക് അതിശക്തമായ മറുപടി നല്‍കുമ്പോള്‍ ഫുട്‌ബോള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും കൂടി കളിയാവുകയാണ്. വിപ്ലവം തോക്കിന്‍കുഴലിലൂടെ മാത്രമല്ല വരുന്നതെന്ന് തെളിയിച്ചു കൊണ്ട് അര്‍ജന്റീന തോല്‍ക്കുമ്പോഴും ഹൃദയങ്ങള്‍ കീഴടക്കുന്നു.

ലയണല്‍ മെസ്സി, ഇതയാളുടെ അവസാന ലോകകപ്പാണ്. സൗദിക്കെതിരെ ഇറങ്ങുന്നതിനു മുന്നേ അയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. താന്‍ വിമര്‍ശിക്കപ്പെടുമെന്നും ആക്രമിക്കപെടുമെന്നും തന്റെ തലക്കായി വാളുകള്‍ ഉയരുമെന്നും അറിഞ്ഞു കൊണ്ട് അയാളൊരു തീരുമാനമെടുക്കുകയാണ്. ‘

‘സൗദിയെ പരാജയപ്പെടുത്തിയാല്‍ ഞങ്ങള്‍ക്ക് 3 പോയന്റ് ലഭിച്ചേക്കാം, പക്ഷേ അറബ് രാഷ്ട്രങ്ങളുടെ നഷ്ടപ്പെടുന്ന അഭിമാനത്തിന് പകരം വക്കാന്‍ ആ പോയന്റുകള്‍ക്ക് കഴിയില്ല’ ലയണല്‍ മെസ്സിയുടെ അതിശക്തമായ തീരുമാനത്തിന് ടീം ഒന്നടങ്കം പിന്തുണ നല്‍കിയപ്പോള്‍ അത് യാഥാര്‍ഥ്യമായി.

സൗദി നായകന്‍ സല്‍മാന്‍ അല്‍ ഫരാജ് പതിവിലുമധികം ശാന്തനായിരുന്നു. അയാള്‍ക്കറിയാമായിരുന്നു ഇത് അര്‍ജന്റീനയുടെ ത്യാഗത്തിന്റെ ബാക്കിപത്രമാണെന്ന്. വിജയത്തില്‍ അമിതമായി ആഹ്ലാദിക്കാതിരുന്ന അയാളുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീണ കണ്ണീര്‍ തുള്ളികള്‍ നിശബ്ദമായി അര്‍ജന്റീനയുടെ പരാജയത്തില്‍ ആഹ്ലാദിച്ചു കൊണ്ടിരുന്നവരോട് മന്ത്രിച്ചു.. വാമോസ് അര്‍ജന്റീന.. നിങ്ങള്‍ തോറ്റിട്ടില്ല, തോല്‍ക്കുകയുമില്ല.

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്