മെസിയും നെയ്മറും പോയാൽ എന്ത് സംഭവിക്കാനാണ് എന്ന് ചോദിച്ച് പുച്ഛിച്ചില്ലേ, ഇപ്പോൾ പണി കിട്ടിയപ്പോൾ മനസിലായി; സൂപ്പർ താരങ്ങൾ ക്ലബ് വിട്ട ശേഷം പി.എസ്.ജിക്ക് കിട്ടിയത് എട്ടിന്റെ പണി; സംഭവം ഇങ്ങനെ

മെസിയും നെയ്മറും എംബാപ്പയും ഉള്ള പി.എസ്.ജി നിര. ലോകത്തിയിൽ ഏതൊരു ടീമും മോഹിക്കുന്ന ഈ ത്രയം ഉണ്ടായിട്ടും വിചാരിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ പി.എസ്.ജിക്ക് സാധിച്ചില്ല എന്നത് ഒരു സത്യമാണ്. ചാമ്പ്യൻസ് ലീഗ് ആയിരുന്നു ടീമിന്റെ പരമ പ്രധാന ലക്ഷ്യമെങ്കിൽ അത് ടീമിന് സാധിച്ചില്ല. അതിന്റെ കൂടെ ടീമിലെ പട പിണക്കങ്ങൾ കൂടി ആയപ്പോൾ നെയ്മറും മെസിയും ടീം വിട്ടു. മറ്റ് ചില പ്രമുഖരെ അവർക്ക് പകരം ടീം ഒപ്പം കൂട്ടി. എന്നിട്ട് അവരെ കൊണ്ടും വലിയ പ്രയോജനം ഉണ്ടായില്ല. പക്ഷെ നെയ്മറും മെസിയും ടീം വിട്ടതിന്റെ വിഷമം ടീം അനുഭവിക്കുന്നത് മറ്റൊരു തരത്തിലാണ് .

സൂപ്പർ താരങ്ങൾ ടീമിൽ ഉണ്ടായിരുന്ന കാലത്ത് ടീമിന് ഒപ്പം ഉണ്ടായിരുന്ന സ്പോൺസറുമാർ പലരും ഇന്ന് ഒപ്പം ഇല്ല എന്നതാണ് ടീമിനെ ചതിക്കുന്ന കാര്യം.L’Equipe (PSGTalk വഴി) പ്രകാരം, ക്രിപ്‌റ്റോ കറൻസി പ്ലാറ്റ്‌ഫോമായ Crypto.com സൂപ്പർ താരങ്ങളുടെ പുറത്തുകടക്കലിനെ കുറിച്ച് ആശങ്കാകുലരാണ്. 2022 ഫിഫ ലോകകപ്പ് ജേതാവ് മെസിയുടെ വരവിനു തൊട്ടുപിന്നാലെ പാരീസുകാരുമായി പ്രതിവർഷം 8.5 മില്യൺ യൂറോയുടെ മൂന്നു വർഷത്തെ കരാറിൽ ഏർപ്പെട്ടിരുന്നു.

എന്നിരുന്നാലും, മെസ്സിയും നെയ്മറും പുറത്തായതിന് ശേഷം, ക്രിപ്റ്റോ കറൻസി പ്ലാറ്റ്ഫോം പിഎസ്ജിയോടുള്ള സ്പോണ്സര്ഷിപ്പിനെക്കുറിച്ച് പുനർവിചിന്തനം നടത്തുകയാണ്. മാത്രമല്ല, ക്ലബിന്റെ ഖത്തർ പങ്കാളികളായ അസ്‌പെറ്റാർ, ഊറിദൂ, ഖത്തർ എയർവേയ്‌സ് എന്നിവയും പി.എസ്.ജിയെ സ്പോൺസർ ചെയ്യുന്ന കാര്യം വീണ്ടും ആലോചിക്കുന്നു.

പ്രസിഡന്റ് നാസർ അൽ-ഖെലൈഫിയുടെ നേതൃത്വത്തിലുള്ള പാരീസിയൻസ് ബോർഡ്, യുവേഫ ചാമ്പ്യൻസ് ലീഗിലെ മികച്ച പ്രകടനത്തിലൂടെ സ്പോൺസറുമാരെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അത് മെസ്സിയുടെയും നെയ്മറിന്റെയും പുറത്താകലിൽ നിന്നുള്ള സാമ്പത്തിക നഷ്ടം ലഘൂകരിച്ചുകൊണ്ട് ക്ലബ്ബിനെ വീണ്ടും സ്പോൺസർമാരുടെ ആകർഷകമായ സ്ഥലമാക്കി മാറ്റും.

നിലവിൽ അത്ര നല്ല തുടക്കമല്ല ടീമിന് ലീഗിൽ കിട്ടിയിരിക്കുന്നത്. പോയിന്റ് പട്ടികയിൽ മൂന്നാമതാണ് ടീമിന്റെ സ്ഥാനം.

Latest Stories

പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് സര്‍ക്കാര്‍ നഷ്ടമായി കാണുന്നില്ല; അടൂരിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സജി ചെറിയാന്‍

പൊലീസ് കാവലില്‍ മദ്യപാനം; കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

''നിലവിൽ ഐപിഎല്ലിന്റെ ഭാഗമായ എല്ലാ അന്താരാഷ്ട്ര കളിക്കാരേക്കാൾ മികച്ചവനാണ് അവൻ"; ജനപ്രിയ പ്രസ്താവനയുമായി സ്റ്റെയ്ൻ

മകളെ ശല്യംചെയ്തത് ചോദ്യംചെയ്തു; അയല്‍വാസിയുടെ ഓട്ടോറിക്ഷ കത്തിച്ച യുവാവ് പിടിയില്‍

'നിങ്ങൾക്ക് എന്നെ ധോണിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല'; ഐ‌പി‌എൽ കളിക്കുന്നത് തുടരാത്തതിന്റെ കാരണം പറഞ്ഞ് ഡിവില്ലിയേഴ്‌സ്

ചോര മണക്കുന്ന ധര്‍മ്മസ്ഥല; 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകളെല്ലാം മായ്ച്ചുകളഞ്ഞു പൊലീസ്; ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ കാലയളവിലെ രേഖകളാണ് പൊലീസ് നശിപ്പിച്ചിരിക്കുന്നത്

സിനിമാ കോണ്‍ക്ലേവില്‍ വിവാദ പ്രസ്താവന; ജാതീയ അധിക്ഷേപം നടത്തി അടൂര്‍ ഗോപാലകൃഷ്ണന്‍

തുടരെ തുടരെ അപമാനം; സ്വന്തം ടീമിനെ വിലക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്!

ഷാരൂഖ് ഖാനെ ഇഷ്ടമാണ്, പക്ഷെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്: ദേശീയ അവാർഡ് പുരസ്കാരത്തിൽ വി. ശിവൻകുട്ടി

WCL 2025: “ഞങ്ങൾ അവരെ തകർത്തേനെ...”: പാകിസ്ഥാനെതിരെ തുറന്ന ഭീഷണിയുമായി സുരേഷ് റെയ്‌ന