ഇന്ത്യന്‍ താരത്തെ തേടി ഇംഗ്ലീഷ് വമ്പന്‍മാര്‍

ലോകകപ്പ് കളിച്ച ഇന്ത്യന്‍ അണ്ടര്‍ 17 ടീം ഗോള്‍ കീപ്പര്‍ ധീരജ് സിംഗിനെ തേടി ഇംഗ്ലീഷ് പ്രീമിര്‍ ലീഗിലെ രണ്ടാം ഡിവിഷന്‍ ക്ലബ് ബ്ലാക്ക് ബേണ്‍ റോവേഴ്‌സിസ്. പ്രമുഖ സ്‌പോര്‍ട്‌സ് വെബ് സൈറ്റായ ഗോള്‍ ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബ്ലാക്ക് ബേണില്‍ മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷമായിരിക്കും ഇന്ത്യന്‍ യുവതാരവുമായി ബ്ലാക്ക് ബേണ്‍ കരാറില്‍ ഒപ്പിടുക. ഇതോടെ ധീരജ് സിംഗ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി കരാറില്‍ ഒപ്പിടില്ല.

നിലവില്‍ ഐലീഗ് ക്ലബായ ആരോസിന്റെ താരമാണ് ധീരജ് സിംഗ്. ഇതിനിടെയാണ് ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് കളിച്ച താരം കൂടിയായ ധീരജ് സിംഗിന് ഇംഗ്ലീഷ് വമ്പന്‍മാരില്‍ നിന്നും ഓഫര്‍ ലഭിച്ചിരിക്കുന്നത്. എ ഐ എഫ് എഫുമായുള്ള കരാര്‍ അവസാനിച്ച് എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ധീരജിന് ബ്ലാക്ക്‌ബേണിലേക്ക് മാറാം.

നേരത്തെ ധീരജ് സിംഗിനെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള നിരവധി ഐ എസ് എല്‍ ക്ലബ്ബുകള്‍ രംഗത്ത് ഉണ്ടായിരുന്നെങ്കിലും ധീരജ് ബ്ലാക്ക്‌ബേണില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

അതെസമയം ഇന്ത്യന്‍ അണ്ടര്‍ 17 കാപ്റ്റിയന്‍ അമര്‍ജിത്,മലയാളി താരം കെ പി രാഹുല്‍ എന്നിവര്‍ എ ഐ എഫ് എഫുമായി കരാരിലെത്തി. ഇവര്‍ ഐലീഗില്‍ ഇന്ത്യന്‍ ആരോസിനായി കളിക്കും.

Latest Stories

IPL 2024: അയാള്‍ ആകെ മാറി ഒരു കാട്ടുതീയായി മാറിയിരിക്കുന്നു, അത് അത്രവേഗമൊന്നും അണയില്ല

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

നീ ഒറ്റ ഒരുത്തന്റെ മണ്ടത്തരം കാരണമാണ് ലക്നൗ തോറ്റത്, സഞ്ജുവിന്റെ മികവ് കാരണമല്ല അവർ ജയിച്ചത്; സൂപ്പർ ജയൻ്റ്സ് താരത്തിനെതിരെ മുഹമ്മദ് കൈഫ്

വീഡിയോ കോള്‍ അവസാനിപ്പിച്ചില്ല; ഭാര്യയുടെ കൈവെട്ടിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

IPL 2024: ജയിച്ചതും മികച്ച പ്രകടനം നടത്തിയതും നല്ല കാര്യം തന്നെ, പക്ഷെ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

എനിക്ക് നല്ല തല്ല് കിട്ടി, അവള്‍ എന്നെ കടിക്കുകയും ചെയ്തു, ഈ വിഡ്ഢിത്തം നിര്‍ത്തൂ എന്ന് റീന പറഞ്ഞു..; മുന്‍ഭാര്യയെ കുറിച്ച് ആമിര്‍

വേണാട് എക്‌സ്പ്രസ് ഇനി മുതല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ കയറില്ല; യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റി റെയില്‍വേ; സമയക്രമത്തില്‍ അടിമുടി മാറ്റം

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു