കലിപ്പടക്കി കപ്പടിക്കാന്‍ നിര്‍ണായക നീക്കം; ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കാത്തിരുന്ന സൈനിംഗ്, സൂപ്പര്‍ താരം ടീമിലേക്ക്

മധ്യനിര താരം ഡാനിഷ് ഫാറൂഖിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ബെംഗളൂരു എഫ്സിയില്‍ നിന്നുള്ള താരവുമായി കരാര്‍ ഒപ്പിട്ടതായി ക്ലബ് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ട്രാന്‍സ്ഫര്‍ തുക വെളിപ്പെടുത്തിയിട്ടില്ല.
വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ 26കാരനായ താരം ക്ലബ്ബില്‍ ചേരും. 2026 വരെയാണ് കരാര്‍.

ജെ ആന്‍ഡ് കെ ബാങ്ക് ഫുട്‌ബോള്‍ അക്കാദമിയിലൂടെയാണ് ഡാനിഷ് തന്റെ യൂത്ത് ഫുട്ബാള്‍ കരിയര്‍ തുടങ്ങുന്നത്. എല്ലാ പ്രായ വിഭാഗങ്ങളിലും ടീമിനെ പ്രതിനിധീകരിച്ചു. ശ്ലാഘ്യമായ പ്രകടനങ്ങള്‍ താരത്തെ ലോണ്‍ സ്റ്റാര്‍ കശ്മീര്‍ എഫ്‌സിയിലെത്തിച്ചു. 2016ല്‍ റിയല്‍ കശ്മീരില്‍ എത്തുന്നതിനു മുമ്പ് ലോണ്‍ സ്റ്റാറിനായി 18 മത്സരങ്ങള്‍ കളിച്ചു. ഹീറോ ഐ-ലീഗ് രണ്ടാം ഡിവിഷനിലെ ടോപ്പ് സ്‌കോററും ടോപ്പ് അസിസ്റ്റ് പ്രൊവൈഡറുമായ ഡാനിഷ് ഫാറൂഖ്, ഹിമപ്പുലികള്‍ എന്ന് വിളിപ്പേരുള്ള റിയല്‍ കശ്മീര്‍ എഫ്‌സിയെ 2017/18 സീസണില്‍ ഐ ലീഗിലേക്ക് യോഗ്യത നേടാനും വഴിയൊരുക്കി. റിയല്‍ കശ്മീരില്‍ 5 വര്‍ഷം ചെലവഴിച്ചതിന് ശേഷം, ഡാനിഷിനെ ബെംഗളൂരു എഫ്സി രണ്ട് വര്‍ഷത്തെ കരാറില്‍ സ്വന്തമാക്കി ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 27 മത്സരങ്ങള്‍ കളിച്ച താരം നാല് ഗോളുകള്‍ നേടുകയും ചെയ്തു. കരുത്തുറ്റ ശരീരപ്രകൃതിയും സ്‌കോറിങ് ശേഷിയും ഡ്രിബ്ലിങ് കഴിവും ഡാനിഷ് ഫാറൂഖിന് കശ്മീരി റൊണാള്‍ഡോ എന്ന പേരും സമ്മാനിച്ചു.

കഴിഞ്ഞ സീസണ്‍ ഹീറോ ഐഎസ്എലില്‍ ഡാനിഷിനെ കണ്ടപ്പോള്‍, ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഡാനിഷെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമായ കളിശൈലിയും, അഭിനിവേശവും, നിലവാരവും അദ്ദേഹത്തിനുണ്ട്. ഈ സീസണിലെ നിര്‍ണായക നിമിഷത്തില്‍ ഈ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കാനും ടീമിനെ ശക്തിപ്പെടുത്താനും ഞങ്ങള്‍ക്ക് കഴിഞ്ഞതില്‍ സന്തോഷമുണ്ട്. താരവുമായി മൂന്നര വര്‍ഷത്തെ കരാറിലാണ് ഞങള്‍ ഒപ്പുവച്ചത്. വരാനിരിക്കുന്ന സീസണുകളില്‍ ടീമിന്റെ സ്ഥിരതയ്ക്കുള്ള സുപ്രധാന നീക്കമാണിതെന്നും സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗ മാവുന്നതില്‍ ഞാന്‍ വളരെ ആവേശഭരിതനാണെന്ന് ഡാനിഷ് ഫാറൂഖ് പറഞ്ഞു. കൊച്ചിയിലെ അന്തരീക്ഷം തികച്ചും പ്രകമ്പിതമാണ്, വിഖ്യാതമായ മഞ്ഞ ജേഴ്സി അണിഞ്ഞ് ടീമിനായി എന്റെ ഏറ്റവും മികച്ചത് നല്‍കാന്‍ എനിക്ക് കാത്തിരിക്കാനാവുന്നില്ല- തന്റെ പുതിയ ക്ലബ്ബുമായി ഒപ്പുവച്ചതിന് ശേഷം ഡാനിഷ് ഫാറൂഖ് കൂട്ടിച്ചേര്‍ത്തു.

ഹീറോ ഐഎസ്എലിലെ മികച്ച പ്രകടനം, ബഹ്റൈനും ബെലാറസിനും എതിരായ രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഡാനിഷിന് ഇടം നല്‍കി. തുടര്‍ച്ചയായ രണ്ടാം പ്ലേഓഫ് ഫിനിഷിന് അരികെ നില്‍ക്കുന്ന ബ്ലാസ്റ്റേഴ്സിന്, സീസണിന്റെ അവസാന ഘട്ടത്തിലേക്ക് പോകുമ്പോള്‍ ഡാനിഷിന്റെ കൂട്ടിച്ചേര്‍ക്കല്‍ കൂടുതല്‍ ഊര്‍ജം പകരും. ഡാനിഷ് ഇതിനകം കൊച്ചിയിലെ തന്റെ പുതിയ ടീമംഗങ്ങളുമായി ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. ഫെബ്രുവരി 3 ന് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് താരം ലഭ്യമാവും.

Latest Stories

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!