ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഫുട്ബോളിലെ ബോസ്; കെവിൻ പീറ്റേഴ്സന്റെ വാക്കുകൾ വൈറൽ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 39 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

ക്ലബ് ലെവലിൽ അദ്ദേഹത്തിന് മോശമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുള്ള ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ അദ്ദേഹം തിരികെ 2021 ഇൽ വീണ്ടും ക്ലബ്ബിലേക്ക് പോയിരുന്നു. എത്തിയ ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനത്തിലൂടെയും എല്ലാ കോമ്പറ്റീഷനിലുമായി അദ്ദേഹം 24 ഗോളുകൾ നേടി.

എന്നാൽ രണ്ടാം സീസണിൽ പ്രതീക്ഷിച്ച പോലെ അദ്ദേഹത്തിന് മികവ് തുടരാൻ സാധിച്ചിരുന്നില്ല. അതിലൂടെ പരിശീലകനായ എറിക് ടെൻ ഹാഗുമായി റൊണാൾഡോ വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോ ക്ലബ് വിട്ടു. എറിക്ക് ടെൻ ഹാഗിനെ ഒരു കോമാളിയായിട്ടാണ് താൻ കാണുന്നതെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം കെവിൻ പീറ്റേഴ്‌സൺ.

കെവിൻ പീറ്റേഴ്‌സൺ പറയുന്നത് ഇങ്ങനെ:

” ഭാവിയിൽ ഈ ക്ലബുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിക്കാൻ എനിക്ക് താല്പര്യമില്ല. ഈ ക്ലബ്ബിനെ മാനേജ് ചൈയ്തിരുന്നത് ഒരു കോമാളിയാണ്. ഇല്ലെങ്കിൽ റൊണാൾഡോയെ പോലെ ഉള്ള ഇതിഹാസത്തിന്‌ ഇങ്ങനെ മോശമായ അനുഭവം കൊടുക്കുമോ. ഫുട്ബോളിലെ ബോസ് അല്ലെ ക്രിസ്റ്റ്യാനോ. എറിക്ക് ടെൻ ഹാഗ് എന്ന കോമാളിയെ ജീവിതത്തിൽ ആരും ഓർത്തു വെക്കില്ല, എന്നാൽ റൊണാൾഡോ അങ്ങനെ അല്ല” കെവിൻ പീറ്റേഴ്‌സൺ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി