കളത്തിന് പുറത്തെ പോരില്‍ മെസിയെ കടത്തിവെട്ടി ക്രിസ്റ്റ്യാനോ

ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം സ്വന്തമാക്കുന്ന ഫുട്‌ബോളര്‍മാരുടെ ഫോബ്‌സ് പട്ടികയില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറി പോര്‍ച്ചുഗീസ് തുറപ്പുചീട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് വന്‍തുകയ്ക്ക് ചേക്കേറിയതാണ് കളത്തിലെ നിതാന്തവൈരിയും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ താരവുമായ മെസിയെ മറികടക്കാന്‍ സിആര്‍7നെ സഹായിച്ചത്.

ഫോബ്‌സിന്റെ പുതിയ കണക്കു പ്രകാരം 2021-22 സീസണില്‍ ക്രിസ്റ്റ്യാനോയ്ക്ക് 125 മില്യണ്‍ ഡോളര്‍ (922 കോടിയിലേറെ രൂപ) വരുമാനം ലഭിക്കും. ഇതില്‍ 70 മില്യണ്‍ ഡോളര്‍ (553 കോടിയിലേറെ രൂപ) ശമ്പള, ട്രാന്‍സ്ഫര്‍ ബോണസ് എന്നിവയുടെ വകയിലുള്ളതാണ്. പരസ്യ കരാറുകളില്‍ നിന്ന് 55 മില്യണ്‍ ഡോളറും (405 കോടിയിലേറെ രൂപ) ക്രിസ്റ്റ്യാനോയ്ക്ക് കൈവരുമെന്ന് കണക്കാക്കപ്പെടുന്നു. സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ (90 മില്യണ്‍ ഡോളര്‍, 665 കോടിയോളം രൂപ) അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് (65 മില്യണ്‍ ഡോളര്‍, 480 കോടിയോളംരൂപ) ഗോള്‍ഫര്‍ ടൈഗര്‍ വുഡ്‌സ് (60 മില്യണ്‍ ഡോളര്‍, 443 കോടിയോളം രൂപ) എന്നിവര്‍ മാത്രമേ ഇക്കാര്യത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് മുന്നിലുള്ളൂ.

2021-22 സീസണില്‍ 110 മില്യണ്‍ ഡോളറാണ് (812 കോടിയോളം രൂപ) മെസിക്ക് ഫോബ്‌സ് കണക്കാക്കുന്ന വരുമാനം. പിഎസ്ജിയിലെ ശമ്പളത്തിന്റെയും ബോണസിന്റെയും ഇനത്തില്‍ 75 മില്യണ്‍ ഡോളര്‍ (554 കോടിയോളം രൂപ) മെസിക്ക് ലഭിക്കും. പരസ്യവരുമാനവും മറ്റുംചേര്‍ന്ന് 35 മില്യണ്‍ ഡോളറും (259 കോടിയോളംരൂപ) മെസിയുടെ അക്കൗണ്ടില്‍ വന്നുചേരും.

അതേസമയം, ലോകത്തെ പത്ത് അതിവരുമാനക്കാരായ ഫുട്‌ബോള്‍ താരങ്ങളില്‍ മൂന്നു പേര്‍ പിഎസ്ജിയുടെ പ്രതിനിധികളാണ്. മെസിക്ക് പിന്നില്‍ 95 മില്യണ്‍ ഡോളറുമായി (701 കോടിയിലേറെ രൂപ) ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ മൂന്നാം സ്ഥാനത്തും ഫ്രഞ്ച് യുവതാരം കെയ്‌ലിയന്‍ എംബാപെ (43 മില്യണ്‍ ഡോളര്‍, 310 കോടിയോളം രൂപ) നാലാമതുമുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ