പ്രതീക്ഷിച്ച പോലെ തന്നെ, സൂപ്പര്‍ താരം ഇല്ല; ആരാധകര്‍ക്ക് ആശങ്ക

കേരള ബ്ലാസ്റ്റേഴ്‌സ്-എഫ്‌സി ഗോവ മത്സരത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടീമിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. ജംഷഡ്പൂരിനെതിരേ നടന്ന മത്സരത്തില്‍ പരിക്കേറ്റ സൂപ്പര്‍ താരം കെസിറോണ്‍ കിസീറ്റോയെ ഉള്‍പ്പെടുത്താത്തെയാണ് ലൈനപ്പ്. ജംഷഡ്പൂരിനെതിരേ തോളിന് പരിക്കേറ്റ താരത്തിന് ആ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

അതേസമയം, മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കിസിറ്റോ ഇല്ലാതെ ശക്തരായ ഗോവയ്‌ക്കെതിരേ എന്ത് തന്ത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് ഒരുക്കുവെച്ചിരിക്കുന്നതെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഗോള്‍ കീപ്പറായി പോള്‍ റെഹ്ബുക്കയും പ്രതിരോധത്തില്‍ ജിങ്കാന്‍, ബ്രൗണ്‍, റിനോ, ലാല്‍റുത്താര എന്നിവരെയും പെക്കൂസണ്‍, ജാക്കി ചന്ദ് സിങ്്, മിലന്‍ സിങ്്, സിയാം ഹങ്കല്‍ എന്നിവരെ മധ്യനിരയിലും ഹ്യൂം, വിനീത് സഖ്യത്തെ മുന്നേറ്റ നിരയിലുമാണ് ഗോവയ്‌ക്കെതിരേ പരിശീലകന്‍ ഡേവിഡ് ജെയിംസ് വിന്യസിച്ചിരിക്കുന്നത്.

പെക്കൂസണോടൊപ്പം മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന കിസിറ്റോയ്ക്ക് പകരക്കാരനായി ജാക്കിചന്ദ് സിങ്ങിനെയാണ് ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Latest Stories

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം