ജിങ്കനെ സ്വന്തമാക്കാന്‍ വന്ന ഇംഗ്ലീഷ് ക്ലബ്ബിനോട് കണ്ടം വഴി ഓടാന്‍ പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബ് ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് ഗംഭീര മറുപടിയുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ജിങ്കനെ ഈ ആഴ്ചതന്നെ മൂന്ന് ലക്ഷം യൂറോയ്ക്ക് സ്വന്തമാക്കുമെന്ന ഒരു മുന്‍ ഏജന്റിന്റെ ട്വീറ്റ് ബ്ലോസ്‌റ്റേഴ്‌സ് ആരാധകരെ ആശങ്കയിലാക്കിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിനായി പ്രതിരോധത്തില്‍ ജിങ്കന്‍ കാഴ്ച്ചവെക്കുന്ന മികച്ച പ്രകടനമാണ് ഇംഗ്ലീഷ് ക്ലബ് ജിങ്കനെ സ്വന്തമാക്കാന്‍ പ്രേരിപ്പിക്കുന്നത്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സ് നിരയിലെ മികച്ച പ്രകടനം ജിങ്കനെ എമേജിംഗ് പ്ലെയറായി തെരഞ്ഞെടുക്കുന്നതിലേക്ക് എത്തിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഇതിനോടകം 50 മത്സരങ്ങള്‍ കളിച്ച താരം ഐഎസ്എല്ലില്‍ ഏറ്റവും അധികം ജെഴ്സി അണിഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

നേരത്തെ ബ്ലാസ്റ്റേഴ്സ് താരമായിരുന്നു ഐറിഷ് താരം ആരോണ്‍ ഹ്യൂസ് സന്ദേഷ് ജിങ്കന്‍ യൂറോപ്പില്‍ കളിക്കാന്‍ യോഗ്യനാണെന്ന് അഭിപ്രയാപ്പെട്ടിരുന്നു. എന്നാല്‍, ട്വീറ്റിനെതിരേ വമ്പന്‍ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ നെടും തൂണായ ജിങ്കന്‍ എവിടെയും പോകുന്നില്ലെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.

https://twitter.com/onemattjansen/status/952952488939966464

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!