എമിക്ക് ഏറ്റവും ഇഷ്ടം ആ ജേഴ്സിയിൽ കളിക്കാൻ, ഞങ്ങൾക്ക് ഉള്ള ഏറ്റവും വലിയ ആത്മവിശ്വാസം ആ താരമുള്ളത്; മത്സരശേഷം ഡി പോൾ പറയുന്നത് ഇങ്ങനെ

ഇന്ന് കോപ്പ അമേരിക്കയിലെ ആദ്യ ക്വാട്ടർ ഫൈനൽ മത്സരത്തിൽ കരുത്തരായ ഇക്വഡോറിനെ തോല്പിച്ച് അര്ജന്റീന രാജകീയമായി സെമി ഫൈനലിലേക്ക് പ്രവേശിച്ചു. പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് അര്ജന്റീന വിജയം കരസ്ഥമാക്കിയത്. ഗോൾ കീപ്പർ എമിലാനോ മാർട്ടിനെസിന്റെ മികവിലാണ് പെനാൽറ്റിയിൽ അർജന്റീനയ്ക്ക് കാര്യങ്ങൾ അനുകൂലമായത്. ഇക്വഡോർ താരങ്ങളുടെ അടുപ്പിച്ച് രണ്ട് ഷോട്ടുകളാണ് എമി ഗോൾ കയറ്റാതെ തടഞ്ഞിട്ടത്. ഇതോടെ കോപ്പയിലെ അടുത്ത ഘട്ടമായ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് അര്ജന്റീന.

ഡി പോൾ എമി മാർട്ടിനെസിനെ പറ്റി പറഞ്ഞത് ഇങ്ങനെ:

” എമി ഒരു മനുഷ്യൻ അല്ല അവൻ ഒരു മൃഗമാണ്. അദ്ദേഹം ചെയ്യുന്ന കാര്യം അവിശ്വസനീയമാണ്. എമിക്ക് അർജന്റീനൻ കുപ്പായത്തിൽ കളിക്കുന്നതാണ് ഏറ്റവും കൂടുതൽ ഇഷ്ടം. അദ്ദേഹം പോസ്റ്റിന്റെ മുൻപിൽ ഉള്ളപ്പോൾ ഞങ്ങൾക്ക് ആത്മവിശ്വാസം കൂടുകയാണ്. ആവശ്യമായ ഘട്ടങ്ങളിൽ അദ്ദേഹം ടീമിന് വേണ്ടി സാഹചര്യം അനുസരിച്ച് നിൽക്കാറുണ്ട്” ഡി പോൾ പറഞ്ഞു.

ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ലയണൽ മെസിക്ക് സാധിച്ചില്ല. പെനാൽറ്റി ഷൂട്ട് ഔട്ടിലെ അർജന്റീനയുടെ ആദ്യത്തെ കിക്ക് മെസി പാഴാക്കിയിരുന്നു. എന്നാൽ ഇക്വഡോറിനു ആദ്യ രണ്ട് പെനാൽറ്റിയും സേവ് ചെയ്യ്തു കൊണ്ട് എമി അർജന്റീനയുടെ രക്ഷകനായി. ഇന്നത്തെ മത്സരത്തിൽ 51 ശതമാനവും പോസ്സെഷൻ മാത്രമായിരുന്നു അർജന്റീനയുടെ കൈയിൽ. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയത്.

അർജന്റീനയുടെ സെമി ഫൈനൽ മത്സരം ജൂലൈ 10 ആണ് ക്രമീകരിച്ചിരിക്കുന്നത്. നാളെ നടക്കുന്ന കാനഡയും വെനിസ്വേലയും തമ്മിൽ വിജയിക്കുന്ന ടീം ആയിരിക്കും അര്ജന്റീനയായി സെമി ഫൈനലിൽ പോരാടുക. ഇന്നത്തെ മത്സരത്തിലെ പ്രകടനം പോലെ ആണ് സെമി ഫൈനലും അര്ജന്റീന കളിക്കുന്നതെങ്കിൽ ഫൈനലിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കുറയും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. 4 മത്സരങ്ങൾ കഴിഞ്ഞിട്ടും ഇത് വരെ ആയിട്ടും ലയണൽ മെസിക്ക് ഗോൾ അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ല എന്നതാണ് അർജന്റീനയുടെ ആശങ്ക.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ