അമാദ് ഡിയാലോ: ദി ഐവോറിയാൻ മെസി

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ സ്വന്തം സോഷ്യൽ മീഡിയ ടീം പോലും മത്സരം ഏതാണ്ട് ഉപേക്ഷിച്ച മട്ടിൽ, റെഗുലർ ടൈമിന്റെ 80 മിനിറ്റുകൾക്ക് ശേഷം യുണൈറ്റഡിന് സ്വന്തം തട്ടകത്തിൽ വിജയം നേടാൻ അത്ഭുതങ്ങൾ സൃഷ്ട്ടികേണ്ടിയിരുന്നു. ആ അത്ഭുതത്തിന്റെ പേരാണ് അമാദ് ഡിയാലോ. 43 ആം മിനുട്ടിൽ സ്വന്തം പിഴവ് കൊണ്ട് ഏറ്റുവാങ്ങേണ്ടി വന്ന സെൽഫ് ഗോളിനെ മറികടക്കാൻ ചില്ലറ പരിശ്രമങ്ങളൊന്നുമല്ല യുണൈറ്റഡിന് വേണ്ടിയിരുന്നത്. പ്രീമിയർ ലീഗിൽ വ്യാഴാഴ്‌ച നടന്ന മത്സരത്തിൽ സതാംപ്‌ടണിനെ അമാദ് ഡിയാലോയുടെ മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1ന് പരാജയപ്പെടുത്തി.

നിർണായകമായ വിജയം കണ്ടെത്താൻ റൂബൻ അമോറിമിന്റെ കളിക്കാർ കഴിവതും ശ്രമിച്ചെങ്കിലും ഗോൾ മാത്രം അന്യം നിന്നു. കളിയിലെ ദുർബല താരങ്ങളെ കണ്ടെത്തി കൃത്യമായ സബ്സ്റ്റിട്യൂഷൻസ് നടത്തുന്നതിൽ റൂബൻ വിജയിച്ചു. രണ്ടാം പകുതി മുതലുള്ള എല്ലാ സബുകളും ഫലപ്രദമായി എന്ന് വേണം പറയാൻ. എങ്കിലും ആദ്യ ഇലവനിൽ ഒളിച്ചിരുന്ന പ്രതിഭ ആയിരുന്നു അമാദ്. പൊരുതിക്കളിക്കുന്ന സെയിൻ്റ്‌സിനെതിരെ വിജയവഴിയിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ സാധ്യതകൾ യുണൈറ്റഡ് വിഭാവനം ചെയ്തിട്ടുണ്ടായിരുന്നു.

മറ്റൊരു ഹോം തോൽവിയുടെ തൊട്ടരികിൽ നിൽക്കേ ഇടവേളയ്ക്ക് ശേഷം യുണൈറ്റഡ് തങ്ങളുടെ മുൻതൂക്കം മെച്ചപ്പെടുത്തി. പുതിയ കോച്ച് റൂബൻ അമോറിമിൻ്റെ കീഴിൽ സമീപകാലത്ത് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, 1934 ന് ശേഷം ആദ്യമായി തുടർച്ചയായ നാലാമത്തെ ഹോം ലീഗ് തോൽവി ഒഴിവാക്കാനാണ് യുണൈറ്റഡ് വ്യാഴാഴ്ച കളത്തിലിറങ്ങിയത്. രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച യുണൈറ്റഡിന് വേണ്ടിയിരുന്നത് ഒരു ഹോം വിജയം മാത്രമായിരുന്നു. ക്രിസ്റ്റ്യൻ എറിക്സൺ, ആന്റണി തുടങ്ങിയവരുടെ വരവ് യുണൈറ്റഡ് അറ്റാക്കിന് കൃത്യമായി ഒഴുക്ക് നൽകി.

അവസാന നിമിഷത്തിലും വിജയിക്കാം എന്ന പഴയ യുണൈറ്റഡിന്റെ വിജയമന്ത്രയെ ഒരിക്കൽ കൂടെ ആവർത്തിക്കാൻ യുണൈറ്റഡ് തുടർച്ചയായി കഠിനമായി ശ്രമിച്ചു കൊണ്ടിരുന്നു. തുടർന്നാണ് ഡിയാലോയുടെ വൈകിയ ഇടപെടൽ ഉണ്ടാവുന്നത്. 22-കാരൻ്റെ സമനില ഗോളിൽ ഭാഗ്യത്തിൻ്റെ ഒരു ഘടകമുണ്ടായിരുന്നു. എന്നാൽ ക്രിസ്റ്റ്യൻ എറിക്‌സണിൽ നിന്നുള്ള സൃഷ്ടിയിൽ 90-ാം മിനിറ്റിലെ രണ്ടാം ഗോൾ ഗംഭീരമായിരുന്നു. കൂടാതെ ഡിയാലോയുടെ ആദ്യത്തെ യുണൈറ്റഡ് ഹാട്രിക്കും പൂർത്തീകരിച്ചത് മികച്ചരീതിയിലായിരുന്നു. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു കളിയുടെ അവസാന 10 മിനിറ്റിൽ ഹാട്രിക്ക് സ്‌കോർ ചെയ്യുന്ന മൂന്നാമത്തെ മാത്രം കളിക്കാരനാണ് ഡിയാലോ. യുണൈറ്റഡിനായി വെയ്ൻ റൂണി മാത്രമേ ഇതിന് മുന്നേ പ്രീമിയർ ലീഗ് ഹാട്രിക് നേടിയിട്ടുള്ളൂ.

“ഫുട്ബോളിൽ നിങ്ങൾ വിശ്വസിക്കണം.” മത്സര ശേഷം ഡിയാലോ ടിഎൻടി സ്പോർട്സിനോട് പറഞ്ഞു. “ഇത് വിജയിച്ചതിൽ വളരെ സന്തോഷമുണ്ട്. ഞങ്ങൾക്ക് നിലവാരമുള്ള കളിക്കാർ ഉണ്ടെന്ന് ഞങ്ങൾക്കറിയാം. അമാദ് കൂട്ടിച്ചേർത്തു.

Latest Stories

" മുഹമ്മദ് ഷമി എന്നോട് ആ ഒരു കാര്യം ആവശ്യപ്പെട്ടു, സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്": ഹസിന്‍ ജഹാന്‍

IND VS ENG: ജോ റൂട്ടിന്റെ കാര്യത്തിൽ തീരുമാനമായി, ടെസ്റ്റ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി ഇന്ത്യൻ താരം; ആരാധകർ ഹാപ്പി

IND VS ENG: ഈ മോൻ വന്നത് ചുമ്മാ പോകാനല്ല, ഇതാണ് എന്റെ മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

ഗാസയില്‍ ഒരു ഹമാസ്താന്‍ ഉണ്ടാകാന്‍ അനുവദിക്കില്ല; തങ്ങള്‍ക്കൊരു തിരിച്ചുപോക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവുശിക്ഷ; അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലിന്റെ വിധി കോടതിയലക്ഷ്യ കേസില്‍

IND VS ENG: ജയ്‌സ്വാളിനെ ചൊറിഞ്ഞ സ്റ്റോക്സിന് കിട്ടിയത് വമ്പൻ പണി; അടുത്ത ഇന്നിങ്സിൽ അത് സംഭവിക്കില്ല

ഇന്ത്യയുടെയും ചൈനയുടെയും ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി; റഷ്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ പുതിയ അമേരിക്കന്‍ തന്ത്രം

ഗുരുതര അധികാര ദുര്‍വിനിയോഗം; വിസിയ്ക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരമില്ലെന്ന് ആര്‍ ബിന്ദു

ആർസിബി വീണ്ടും വിൽപ്പനയ്ക്ക്?, ബിസിസിഐയുടെ കാരണം കാണിക്കൽ നോട്ടീസിൽ വലിയ വെളിപ്പെടുത്തൽ, കുരുക്ക് മുറുക്കി ട്രൈബ്യൂണൽ റിപ്പോർട്ട്

ആര്‍എസ്എസ് ചിത്ര വിവാദം; കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍