ഒരു ഗോള്‍ ലീഡ് എങ്ങനെ കാത്തു സൂക്ഷിക്കണം എന്നതിനൊരു മാസ്റ്റര്‍ ക്ലാസ്, മൊറൊക്കോ ചരിത്രം എഴുതുകയാണ്..

സംഗീത് ശേഖര്‍

മൊറൊക്കോ ഒരു ഹൈലി ടാലന്റഡ് സൈഡ് എന്ന് മാത്രമല്ല ടെക്‌നിക്കലി മികച്ചു നില്‍ക്കുന്ന കളിക്കാരുടെ ഒരു കൂട്ടമാണ്. പി. എസ്. ജിയുടെ ഹക്കിമി, ചെല്‍സിയുടെ സിയെച്, സെവിയ്യയുടെ യൂസഫ് നെസ്രി,ഫിയറന്റീനക്ക് കളിക്കുന്ന അമ്രബാട്ട് പിന്നെ ഓനഹി, അമല്ലാ, റോമെയിന്‍ സൈസ് എന്നിങ്ങനെ യൂറോപ്പില്‍ കളിക്കുന്ന കളിക്കാരടങ്ങുന്ന ഒരു ക്വാളിറ്റി ഇലവന്‍. എട്ടാം നമ്പര്‍ ഒനഹി ഒക്കെ അസാധാരണ സ്‌കില്‍ ഉള്ള മികച്ച കളിക്കാരനാണ്.

പോര്‍ച്ചുഗല്‍ ആദ്യ പകുതിയില്‍ പ്രസ് ചെയ്തവരെ സ്വന്തം ഹാഫില്‍ തളച്ചിട്ട് പന്ത് വിന്‍ ചെയ്യാന്‍ നോക്കിയ സാഹചര്യങ്ങളില്‍ എല്ലാം തന്നെ ടൈറ്റ് സ്‌പെസുകള്‍ ഒരുക്കിയ ആ ടാംഗിളില്‍ നിന്നും ഷോര്‍ട്ട് പാസ്സുകളിലൂടെ പുറത്തു കടന്നതൊരു കാഴ്ചയായിരുന്നു. അസാധാരണമായ ഒത്തിണക്കം കാട്ടിയൊരു ടീം.

ഗോള്‍ കീപ്പര്‍ കോസ്റ്റയുടെ ആന്റിസിപ്പേഷന്‍ പിഴച്ചൊരു നിമിഷത്തില്‍ നേരത്തേ രണ്ടു ഹെഡ്ഡറുകള്‍ പാഴാക്കിയതിനു യൂസഫ് അല്‍ നെസ്രി പ്രായശ്ചിത്തം ചെയ്യുന്നതൊരു ബ്രില്യന്റ് ഹെഡ്ഡറിലൂടെയാണ്. ഗോള്‍ തിരിച്ചടിക്കാന്‍ പോര്‍ച്ചുഗല്‍ സാധ്യമായ രീതിയിലെല്ലാം ശ്രമിച്ചെങ്കിലും മൊറൊക്കോ പ്രതിരോധം പിടിച്ചു നിന്നു.

അഭേദ്യമായൊരു ഷീല്‍ഡ് പോലെ പോര്‍ച്ചുഗല്‍ ആക്രമണങ്ങളെ ചെറുത്ത ക്യാപ്റ്റന്‍ അമ്രബട്ട് ഒരു എനിഗ്മാറ്റിക്ക് പ്രസന്‍സായിരുന്നു.പോര്‍ച്ചുഗല്‍ ആക്രമണങ്ങളെ ബ്രെക്ക് ചെയ്യുന്നു,മികച്ച പാസ്സുകളിലൂടെ മൊറൊക്കോ ആക്രമണം തുടങ്ങി വക്കുന്നു. അയാളില്‍ നിന്നു പൊസഷന്‍ തട്ടിയെടുക്കുക എന്നത് അസാധ്യമായി തോന്നിച്ചിരുന്നു. സബ് ആയി വന്നൊരു അവസരം കിട്ടിയെങ്കിലും മുതലാക്കാന്‍ കഴിയാതെ പോയ റൊണാള്‍ഡോ നിരാശനായി മടങ്ങുകയാണ്.. ഇനിയയാളെ പോര്‍ച്ചുഗല്‍ ജെഴ്‌സിയില്‍ കണ്ടെന്നു വരില്ല. എന്‍ഡ് ഓഫ് എ ഗ്രെറ്റ് കരിയര്‍.

മൊറൊക്കോ ചരിത്രമെഴുതുകയാണ്.. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ രാജ്യം.. ആന്‍ഡ് ദേ ഡിസര്‍വ്ഡ് ഇറ്റ്.. സൂപ്പര്‍ബ് പെര്‍ഫോമന്‍സ്.. ഒരു ഗോള്‍ ലീഡ് എങ്ങനെ കാത്തു സൂക്ഷിക്കണം എന്നതിനൊരു മാസ്റ്റര്‍ക്ലാസ്. ഫ്രാന്‍സായാലും ഇംഗ്ലണ്ടായാലും അവരെ സെമിയില്‍ മറികടക്കാന്‍ ഒരസാധാരണ പ്രകടനം തന്നെ വേണ്ടി വരും.

കടപ്പാട്: സ്പോര്‍‌ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ