"ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ ഏറ്റവും മികച്ച താരമാണ് സൗദി ലീഗിലേക്ക് വരാൻ പോകുന്നത്"; മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ മുൻപന്തിയിൽ ഉള്ള ടീം ആണ് ലിവർപൂൾ. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ലിവർപൂളിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയം ഏറ്റു വാങ്ങിയത്. ലിവർപൂളിന് വേണ്ടി മാക്ക് ആല്ലിസ്റ്റർ, ഗാക്പോ എന്നിവർ നേടിയ ഗോളുകളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.

വർഷങ്ങളായി ടീമിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ് മുഹമ്മദ് സാല. എന്നാൽ ഇന്ന് നടന്ന മത്സരത്തിൽ താരത്തിന് ഒരു പെനാൽറ്റി പാഴാക്കേണ്ടി വന്നു. പക്ഷെ ടീമിൽ ഉടനീളം മികച്ച മത്സരം തന്നെയാണ് താരം കാഴ്ച വെച്ചത്. എന്നാൽ സലായുടെ ഭാവിയുടെ കാര്യത്തിൽ വലിയ അവ്യക്തതകൾ തുടരുകയാണ്. അദ്ദേഹത്തിന്റെ കോൺട്രാക്ട് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് അവസാനിക്കുക. സൗദി ലീഗിലേക്ക് താരം പോകും എന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. സലായെ കുറിച്ച് ഇംഗ്ലീഷ് താരമായിരുന്ന ലീ ഷാർപ്പ് സംസാരിച്ചിരിക്കുകയാണ്.

ലീ ഷാർപ്പ് പറയുന്നത് ഇങ്ങനെ:

“സലാ സൗദി അറേബ്യയിലേക്ക് പോകാൻ തന്നെയാണ് സാധ്യത. അല്ലാതെ മറ്റാർക്കും അദ്ദേഹത്തെ അഫോർഡ് ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് അദ്ദേഹം ഏതായാലും വരില്ലല്ലോ. ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയും എളുപ്പമുള്ള ജീവിതത്തിന് വേണ്ടിയും അദ്ദേഹം സൗദി അറേബ്യയിലേക്ക് തന്നെ പോയേക്കും”

ലീ ഷാർപ്പ് തുടർന്നു:

“അങ്ങനെ സംഭവിച്ചാൽ സൗദി അറേബ്യയിലെ ഏറ്റവും വലിയ താരമായി അദ്ദേഹം മാറും. നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ച താരമാണ് സലാ. റൊണാൾഡോയെക്കാൾ വലിയ താരമായി അവിടെ അദ്ദേഹം മാറും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല ” ലീ ഷാർപ്പ് പറഞ്ഞു.

Latest Stories

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും