'റയൽ മാഡ്രിഡിൽ നടയടി'; എൻഡ്രിക്കിനു നേരെ സഹതാരം ചെയ്തതിൽ അമ്പരന്നു ഫുട്ബോൾ ലോകം

ഫുട്ബോൾ ചരിത്രത്തിലെ നിലവിലെ ഏറ്റവും മികച്ച ക്ലബാണ് റയൽ മാഡ്രിഡ്. ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായത് റയൽ താരങ്ങളാണ്. ഇപ്പോഴിതാ ടീമിലേക്ക് ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെയും ജോയിൻ ചെയ്യ്തു. ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ, കൈലിയൻ എംബാപ്പെ എന്നിവർ ഒരുമിച്ച് ഒരു ടീമിൽ കളിക്കുന്നത് കാണാനാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന പ്രീ സീസൺ മത്സരത്തിൽ ഇന്നലെ റയൽ മാഡ്രിഡ് Ac മിലാനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. മത്സരത്തിൽ റയലിന് വേണ്ടി അരങ്ങേറ്റം കുറിക്കാൻ ബ്രസീലിയൻ യുവ പ്രതിഭ എൻഡ്രിക്കിന് കഴിഞ്ഞിരുന്നു. കൂടാതെ നിരവധി യുവ താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

സീനിയർ താരങ്ങളെക്കാൾ യുവ താരങ്ങൾക്കായിരുന്നു ടീമിൽ അവസരം നൽകിയത്. ദിവസങ്ങൾക്കു മുൻപാണ് റയൽ മാഡ്രിഡ് എൻഡ്രിക്കിനെ സ്വന്തം ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ചത്. യുവതാരങ്ങൾക്കാണ് റയൽ മാഡ്രിഡ് കൂടുതൽ അവസരങ്ങൾ നൽകുന്നത്. എന്നാൽ പരിശീലനത്തിലേക്ക് പ്രവേശിച്ച ശേഷം താരത്തിന് ഒട്ടും സന്തോഷകരമല്ലാത്ത വരവേൽപാണ്‌ ലഭിച്ചത്. റയൽ ഡിഫൻഡറായ അന്റോണിയോ റൂഡിഗർ കടുത്ത മാർക്കിങ്ങാണ് താരത്തെ നടത്തിയത്. ശാരീരികമായി തന്നെ താരത്തെ നേരിടുകയായിരുന്നു. ഇങ്ങനെ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഇതിനെ പറ്റി റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി സംസാരിച്ചു.

കാർലോ ആഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:

“എൻഡ്രിക്കും റൂഡിഗറും തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. ആദ്യ പരിശീലന സെക്ഷനിൽ ഇത് സ്ഥിരമാണ് അതല്ലാതെ വേറെ ഒന്നും സംഭവിച്ചിട്ടില്ല. റൂഡിഗർ എൻഡ്രിക്കിനെ ജസ്റ്റ് സ്വാഗതം ചെയ്തതാണെന്ന് മാത്രം. കിലിയൻ എംബപ്പേ വരുമ്പോഴും ഇതുതന്നെയായിരിക്കും റൂഡിഗർ ചെയ്യുക. അദ്ദേഹം വളരെ മികച്ച ഒരു താരമാണ് “ഇതാണ് റയൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

എൻഡ്രിക്ക് പരുക്ക് പറ്റി, താരത്തിന് നേരെ സഹതാരം മർദിച്ചു എന്ന് തരത്തിലുള്ള വാർത്തകളായിരുന്നു സോഷ്യൽ മീഡിയയിൽ വന്നിരുന്നത്. എന്നാൽ ആ വീഡിയോ വൈറൽ ആയതോടെ പരിശീലകൻ ഇതിനെ പറ്റി സംസാരിച്ചതിന് തുടർന്ന് കാര്യങ്ങളുടെ ചൂട് കുറയുകയും ചെയ്യ്തു. അതായത് തങ്ങളുടെ സ്ട്രൈക്കർമാരെ കൂടുതൽ മികച്ച രൂപത്തിലേക്ക് മാറ്റാൻ വേണ്ടിയാണ് റൂഡിഗർ ഏറ്റവും മികച്ച ഡിഫൻസ് പുറത്തെടുക്കാനുള്ളത്. ട്രെയിനിങ്ങിന്റെ ആലസ്യമൊന്നും അവിടെ ഉണ്ടാവാറില്ല. യൂറോപ്പ്യൻ ഫുട്ബോളിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത എൻഡ്രിക്കിനെ അതിന്റെ നിലവാരത്തിലേക്ക് എത്തിക്കാൻ വേണ്ടിയാണ് റൂഡിഗർ കടുത്ത ഡിഫെൻഡിങ് നടത്തുന്നത്.

Latest Stories

ബ്രഹ്മാണ്ഡ ചിത്രവുമായി പവൻ കല്യാൺ, ആവേശം നിറച്ച് ഹരിഹര വീര മല്ലു ട്രെയിലർ, കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ

അത്ഭുതപ്പെടുത്തി മുംബൈ, ഐപിഎൽ ഒത്തുകളി കേസ് പ്രതിയെ പരിശീലകനായി നിയമിച്ചു!

വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം, ലിവർപൂൾ താരം കാറപകടത്തിൽ മരിച്ചു; ഞെട്ടലിൽ ഫുട്ബോൾ ലോകം

സൂംബക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്‌പെൻഷൻ

'രക്ഷാപ്രവർത്തനത്തിൽ വീഴ്ച വന്നിട്ടില്ല, കോട്ടയം മെഡിക്കൽ കോളേജിലേത് ദൗർഭാഗ്യകരമായ സംഭവം'; ജില്ലാ കളക്ടർ അന്വേഷിക്കുമെന്ന് മന്ത്രി വീണ ജോർജ്

'വിമാനത്തിൽ കയറിയപ്പോൾ ആ കുടിയേറ്റക്കാരൻ സ്വയം കീറിമുറിച്ച് ഭക്ഷിക്കാൻ തുടങ്ങി, അയാൾ നരഭോജി'; ക്രിസ്റ്റി നോം

'ആ സിക്സ് അടിച്ചുകൊണ്ട് നിങ്ങൾ എന്റെ വിവാഹം നശിപ്പിച്ചു’; ആമിർ ഖാന്റെ സ്വപ്നം തകർത്ത പാക് താരം

ചോറില്‍ മണ്ണ് വാരിയിടുന്നത് കണ്ടിട്ടും സുരേഷ്‌ഗോപി നിശബ്ദന്‍; മൗനം വെടിയണം, സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും ശബ്ദിക്കണമെന്ന് കെസി വേണുഗോപാല്‍

അങ്ങനെ ചെയ്തത് എന്തായാലും നന്നായി, ധനുഷിന് മുൻപ് കുബേരയിൽ പരി​ഗണിച്ചത് ആ സൂപ്പർതാരത്തെ, അവസാന നിമിഷം നിരസിച്ചതിന് കാരണം

സെന്‍സര്‍ കത്രികപ്പൂട്ടിലാക്കിയ ജാനകി