'ബാലൺ ഡി ഓർ നേടിയ ശേഷം റോഡ്രി വിനിഷ്യസിനോട് ചെയ്ത മോശമായ പ്രവർത്തിയിൽ വൻ ആരാധക രോക്ഷം'; സംഭവം വിവാദത്തിൽ

ഇത്തവണത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം മുൻപാണ് വിനിക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് എന്ന് അറിഞ്ഞത്. അതിൽ റയൽ മാഡ്രിഡ് ചടങ്ങ് ബഹിക്ഷകരിക്കുകയും ചെയ്തതോടെ സംഭവം ആളി കത്തി.

റോഡ്രി ഇത് അർഹിച്ച പുരസ്‌കാരമാണ് എന്ന് പറഞ്ഞു കൊണ്ട് ഒരുപാട് ആരാധകർ പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ റോഡ്രിക്കല്ല മറിച്ച് വിനിക്കാണ് അത് കിട്ടേണ്ടത് എന്നാണ് മറ്റൊരു കൂട്ടം ആരാധകർ വാദിക്കുന്നത്. ഈ സമയത്ത് മറ്റൊരു വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായി തീർന്നിരിക്കുന്നത്. റോഡ്രിയുടെ ബാലൺ ഡി ഓർ പുരസ്‌കാര ആഘോഷ വീഡിയോ ആണ് അത്.

ആഘോഷ ദൃശ്യങ്ങളിൽ വിനിയെ റോഡ്രി പരിഹസിക്കുകയാണ് ചെയുന്നത്. അയ് വിനീഷ്യസ്..ചാവോ..ചാവോ..ചാവോ എന്നാണ് റോഡ്രി പാടുന്നത്. അതായത് വിനീഷ്യസ്..ബൈ..ബൈ..ബൈ എന്നാണ് ഇതിന്റെ അർത്ഥം വരുന്നത്. ഇത് വിവാദമായതോടെ മാഞ്ചസ്റ്റർ സിറ്റി വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു.

പാരിസിൽ വെച്ച് നടന്ന ആഘോഷത്തിലാണ് വിനിയെ റോഡ്രി പരിഹസിച്ചത്. ഇതിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. മാഞ്ചസ്റ്റർ സിറ്റി ഈ വീഡിയോ ഡിലിറ്റ് ചെയ്‌തെങ്കിലും ഈ വീഡിയോ ദൃശ്യങ്ങൾ കണ്ട ഒരുപാട് മുൻ ഫുട്ബോൾ താരങ്ങൾ റോഡ്രിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.

Latest Stories

ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്

യുപിഐ ഇടപാടുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചേക്കും; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ആലപ്പുഴയിലെ കൊലപാതകം; സെബാസ്റ്റ്യന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

'വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

കമൽഹാസന്റെ സനാതന ധർമ്മ പ്രസ്താവന; നടന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് പരാതി; ശ്വേത മേനോനെതിരെ കേസ്

മഴമുന്നറിയിപ്പിൽ മാറ്റം; റെഡ് അലേർട്ടുകൾ പിൻവലിച്ചു, 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'രാഞ്ഝണാ'യുടെ മാറ്റം വരുത്തിയ ക്ലൈമാക്സ്; നിയമനടപടി സ്വീകരിക്കാൻ ആനന്ദ് എൽ റായിയും ധനുഷും