2034 ലോകകപ്പിലെ 10 മത്സരങ്ങൾ ഇന്ത്യയിൽ, സൗദിയുമായി തിരക്കിട്ട ചർച്ചകൾ; ആരാധകർ ആവേശത്തിൽ

ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ഏറെ സന്തോഷം തോന്നുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത്. 2034 ഫുട്‍ബോൾ ലോകകപ്പ് നടക്കാനിരിക്കുന്നത് സൗദി അറേബ്യയിൽ ആണ്. അവർ ഇപ്പോൾ തന്നെ അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. അവർ നടത്തുന്ന വലിയ ടൂർണമെൻറിലെ 10 മത്സരങ്ങൾ ആതിഥേയത്വം നടത്താനാണ് ഇന്ത്യ ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തു വന്ന ഈ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കുന്നത് എഐഎഫ്എഫ് അംഗങ്ങളുടെ ഇടയിൽ മാത്രം നൽകിയ ഒരു സർക്കുലറിനെയാണ്. ലോകകപ്പ് മത്സരങ്ങൾ തൊട്ടടുത്ത രാജ്യമായ സൗദിയിൽ നടക്കുന്ന ടൂർണമെന്റിലെ കുറച്ച മത്സരങ്ങൾ തങ്ങൾക്ക് നടത്താൻ പറ്റിയാൽ അത് ഇന്ത്യൻ ഫുട്‍ബോളിന് വലിയ ഊർജം ആയിരിക്കുമെന്ന് ഉറപ്പാണ്.

സൗദിയുടെ മണ്ണിൽ നടക്കുന്ന ടൂർണമെന്റിലെ കുറച്ച്‌ മത്സരങ്ങൾ തങ്ങൾക്ക് നടത്താൻ അനുവദിക്കുമോ എന്ന ഇന്ത്യയുടെ അഭ്യർത്ഥന സൗദി അംഗീകരിക്കുമോ എന്നത് കണ്ടറിയണം. 2034 ലോകകപ്പ് ആകുമ്പോൾ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആയി വർധിക്കുന്ന സാഹചര്യം ഉണ്ടാകും. അപ്പോൾ മത്സരങ്ങളുടെ എണ്ണം കൂടും. അതിൽ ഒരു 10 മൽസരമാണ് ഇന്ത്യ ചോദിക്കാൻ ഇരിക്കുന്നത്. ലോകകപ്പ് സൗദിയിൽ നടത്താനുള്ള വോട്ടെടുപ്പിനെ പിന്തുണച്ചവരിൽ ഇന്ത്യയും ഉണ്ടായിരുന്നു.

ഖത്തർ ലോകകപ്പിന്റെ വലിയ വിജയത്തോടെയാണ് തങ്ങൾക്ക് മുന്നിൽ ഉള്ള സാധ്യതകളെ സൗദി തുറന്നത്. അവർ 2026 ലോകകപ്പ് നടക്കുമ്പോൾ അതിന് ശ്രമിച്ചതുമായിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം