സീറോ ടു മാസ് ഹീറോ, പെർത്തിനെ തീപിടിപ്പിച്ച് യശ്വസി ജയ്‌സ്വാൾ; സെഞ്ചുറിക്കൊപ്പം തകർപ്പൻ നേട്ടവും

ഓസ്‌ട്രേലിയയിലെ എന്നല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ബോളർമാർമാരിൽ ഒരാളായ മിച്ചൽ സ്റ്റാർക്കിനെ ഒന്ന് വെല്ലുവിളിക്കാനോ തുറിച്ചുനോക്കാനോ ലോകോത്തര ക്രിക്കറ്റ് താരങ്ങൾ ആരും തന്നെ ഇഷ്ടപെടുന്ന കാര്യമല്ല. കാരണം ഏത് സാഹചര്യത്തിലും പിച്ചിൽ അത്ഭുതം കാണിക്കുന്ന സ്റ്റാർക്കിന്റെ വേഗതയേറിയ പന്തുകൾ അവരുടെ വിക്കറ്റ് എടുക്കുക മാത്രമല്ല ചിലപ്പോൾ വേദനയും നൽകാം. അങ്ങനെയുള്ള സ്റ്റാർക്കിന്റെ പന്തുകൾക്ക് വേഗത പോരാ എന്ന് പറഞ്ഞ് അയാളെ അയാളുടെ മണ്ണിൽ പോയി സ്ലെഡ്ജ് ചെയ്ത താരത്തിന്റെ പേരാണ് ‘യശ്വസി ജയ്‌സ്വാൾ”.

ഇപ്പോഴിതാ ബോർഡർ- ഗവാസ്‌ക്കർ ട്രോഫിയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ച്വറി നേടി താൻ സ്റ്റാർക്കിനെതിരെ നടത്തിയ വെല്ലുവിളി വെറുതെ ഒരു മണ്ടത്തരം ആയില്ല എന്ന് താരം തെളിയിച്ചിരിക്കുകയാണ്. ആദ്യ ഇന്നിങ്സിൽ പൂജ്യനായി മടങ്ങിയ ജയ്‌സ്വാളിന്റെ കഴിവിൽ ചിലർ എങ്കിലും അവിശ്വസിച്ചിരുന്നു. എന്നാൽ 46 റൺസിന്റെ മികച്ച ലീഡുമായി രണ്ടാം ഇന്നിഗ്‌സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്കായി സഹഓപ്പണർ കെഎൽ രാഹുലിനൊപ്പം ജയ്‌സ്വാൾ തകർപ്പൻ തുടക്കമായിരുന്നു നൽകിയത്.

ഒരേ സമയം ക്ലാസും, മാസും, തനത് പ്രതിരോധ ശൈലിയിലുമെല്ലാം ചേർന്ന് കളിച്ച ജയ്‌സ്വാളിന്റെ ഇന്നിംഗ്സ് ശരിക്കുമൊരു വിരുന്ന് തന്നെ ആയിരുന്നു. ഇന്നലെ രണ്ടാം ദിനം അവസാനിക്കുമ്പോൾ 90 റൺസിൽ പുറത്താകാതെ നീന ജയ്‌സ്വാൾ ഇന്ന് രണ്ടാം ദിനം തുടക്കത്തിൽ തന്നെ സ്വപ്ന നേട്ടത്തിൽ എത്തിയിരിക്കുന്നു. ജോഷ് ഹേസൽവുഡ് എറിഞ്ഞ പന്തിൽ സ്ലിപ്പിന് മുകളിലൂടെ നേടിയ തകർപ്പൻ സിക്‌സിലൂടെയാണ് ജയ്‌സ്വാൾ സ്വപ്ന നേട്ടത്തിൽ എത്തിയത്. ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം കൂടിയാണ് ഇപ്പോൾ താരം.

നിലവിൽ 209 – 1 ഒന്ന നിലയിൽ നിൽക്കുന്ന ഇന്ത്യക്ക് 255 റൺസിന്റെ ലീഡ് ഉണ്ട്. 77 റൺസ് നേടിയ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

https://x.com/i/status/1860519405438046477

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ

'സിപിഎമ്മിൽ പീഡനക്കേസ് പ്രതി എംഎൽഎ ആയി തുടരുന്നു, ബിജെപിയിൽ പോക്‌സോ കേസിലെ പ്രതി ദേശീയ തലത്തിൽ പ്രവർത്തിക്കുന്നു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരമെന്ന് വിഡി സതീശൻ

Asia Cup 2025: “ദോനോ അപ്‌നെ ഹേ”, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഹാരിസ് റൗഫ്

നസ്‌ലിൻ കമൽഹാസൻ ചിത്രത്തിലേതുപോലെ, നിഷ്‌കളങ്കനാണ്, എന്നാൽ നല്ല കള്ളനും; പ്രശംസിച്ച് പ്രിയദർശൻ

ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി പരമ്പര: ചർച്ചകളിൽ മൗനം വെടിഞ്ഞ് പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വി