സച്ചിന് യുവി ആരാണ്; വെളിപ്പെടുത്തലുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍

2011ല്‍ ഇന്ത്യ മുംബൈയില്‍ ലോകകപ്പ് ഉയര്‍ത്തിയ നിമിഷം ഒരിന്ത്യക്കാരനും മറക്കാനിടയില്ല. സച്ചിനെ കെട്ടിപ്പിടിച്ചുകൊണ്ട് യുവരാജ് സിങ് പൊട്ടിക്കരയുന്ന ചിത്രം ക്രിക്കറ്റിനെ സ്നേഹിക്കുന്നരുടെ ഹൃദയത്തിലേക്കാണ് തുളച്ച് കയറിയത്.

സച്ചിനു വേണ്ടിയാണ് ഞങ്ങള്‍ ഈ ലോകകപ്പ് ഉയര്‍ത്തിയത് എന്ന യുവിയുടെ വാക്കുകള്‍ ആരാധകര്‍ അന്ന് നെഞ്ചോട് ചേര്‍ക്കുകയായിരുന്നു.

എന്തായാലും യുവിയുടെ പിറന്നാള്‍ ദിനത്തില്‍ സച്ചിന്റെ ട്വീറ്റ് ആരാധകര്‍ ആഘോഷമാക്കുകയാണ്. “ഇവിടെ ചാമ്പ്യന്‍മാരുണ്ടാകാം..പോരാളികളും ഉണ്ടായിരിക്കാം.എനിയ്ക്ക് നീ ഇത് രണ്ടുമാണ് ” എന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്.

നേരത്തെ യുവരാജിന് ആശംസയറിയച്ചുകൊണ്ടുള്ള സേവാഗിന്റേയും രോഹിത് ശര്‍മയുടേയും ട്വീറ്റുകള്‍ ഏറെ ചിരിപ്പിച്ചിരുന്നു.

കൂടാതെ യുവരാജിന് ആശംസയുമായി വി.വി.എസ്.ലക്ഷ്മണ്‍,ശിഖര്‍ ധവാന്‍, മൊഹമ്മദ് ഷാമി,കൈഫ്, ആകാശ് ചോപ്ര,കൊല്‍ക്കത്ത മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങി നിരവധി പ്രമുഖരും  ട്വിറ്ററില്‍ എത്തിയിരുന്നു.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന