"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ക്രിക്കറ്റ് ദൈവമായ സച്ചിന്റെ പിൻഗാമിയായി പലരും വിധി എഴുതിയ താരമായിരുന്നു പ്രിത്വി ഷാ. എന്നാൽ നിലവിൽ അദ്ദേഹത്തിന് ഇപ്പോൾ മോശമായ സമയമാണുള്ളത്. ഇപ്പോൾ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ ഒരു ടീമും അദ്ദേഹത്തെ വാങ്ങാൻ കൂട്ടാക്കിയില്ല. ഓരോ മത്സരത്തിലും അലസനായിട്ടാണ് താരം കളിക്കുന്നത്. വിക്കറ്റുകൾ വലിച്ചെറിഞ്ഞ് കൊടുക്കുകയാണ് അദ്ദേഹം. ഈ കാരണങ്ങളാലാണ് താരത്തെ ഒരു ടീമും എടുക്കാത്തത്.

മുൻ ടീം ആയ ഡൽഹി ക്യാപിറ്റൽസിലെ മാനേജ്‌മന്റ് വരെ അദ്ദേഹത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ കഴിഞ്ഞ രഞ്ജി ട്രോഫിയിൽ നിന്ന് മുംബൈ അദ്ദേഹത്തെ മാറ്റിനിർത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം കെവിൻ പീറ്റേഴ്സൺ.

കെവിൻ പീറ്റേഴ്‌സൺ എക്‌സിൽ കുറിച്ചത് ഇങ്ങനെ:

“സ്പോർട്സിന്‍റെ ഏറ്റവും നല്ല കഥകൾ തിരിച്ചുവരവിന്‍റേതാണ്. പൃഥ്വി ഷാക്കൊപ്പം ആളുകളുണ്ടെങ്കിൽ അവനെ ഇരുത്തി, സോഷ്യൽ മീഡിയയിൽ നിന്നും ഇറങ്ങി ഫിറ്റ്നസിന് വേണ്ടി കഠിനമായി പരിശ്രമിക്കാൻ പറയുക. അത് അവനെ വീണ്ടും വിജയവഴിയിലെത്തിക്കും. വെറുതെ കളയുന്ന മികച്ച ടാലന്റാണ് അവൻ. സ്നേഹം, കെ.പി” എന്നാണ് കെവിൻ പീറ്റേഴ്‌സൺ കുറിച്ചത്.

ഡൊമസ്റ്റിക് മത്സരങ്ങളിൽ വീണ്ടും മികവ് തെളിയിച്ചാൽ മാത്രമേ താരത്തിന് ഇനിയും ഐപിഎലിലേക്ക് കയറാൻ സാധിക്കു. അതിലൂടെ മാത്രമേ വീണ്ടും ഇന്ത്യൻ നീല കുപ്പായത്തിലേക്കും പ്രിത്വിക്ക് അവസരം ലഭിക്കു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി