ഞങ്ങൾ വർഷങ്ങളായി രാജ്യത്തിന് വേണ്ടി നേടിയതെല്ലാം നിങ്ങൾ മറക്കുന്നു; വിമർശകർക്ക് മറുപടിയുമായി ശുഭ്മാൻ ഗിൽ

ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.

ടീമിലെ താരങ്ങൾ എല്ലാവരും മോശമായ പ്രകടനമാണ് നാളുകൾ ഏറെയായി നടത്തി വരുന്നത്. കൂടാതെ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പര തോൽക്കുകയും ചെയ്യ്തു. അതിൽ വൻ തോതിലുള്ള വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ.

ശുഭ്മാൻ ഗിൽ പറയുന്നത് ഇങ്ങനെ:

” ഓസ്‌ട്രേലിയക്കെതിരെ ഞങ്ങൾ പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം കാഴ്ച വെച്ചില്ല എന്നത് ശരിയാണ്. പക്ഷെ ഞങ്ങൾ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. അവസാന മത്സരത്തിൽ ജസ്പ്രീത് ബുംറ ഇല്ലാതിരുന്നത് കൊണ്ടാണ് മത്സരം തോറ്റത്. ഇല്ലായിരുന്നെങ്കിൽ പരമ്പര ഡ്രോ ആക്കാമായിരുന്നു, അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്രയും സംസാരിക്കേണ്ടി വരില്ലായിരുന്നു”

ശുഭ്മാൻ ഗിൽ തുടർന്നു:

” ഒരു ദിവസം കൊണ്ടോ ഒരു മത്സരം കൊണ്ടോ ഒരു ടീമിനെ മുഴുവൻ വിലയിരുത്തരുത്. ടീമിൽ വർഷങ്ങളായി മികച്ച പ്രകടനങ്ങൾ നടത്തി വരുന്ന ഒരുപാട് താരങ്ങൾ ഉണ്ട്. ഞങ്ങൾ രണ്ട് തവണ അടുപ്പിച്ച് ഓസ്‌ട്രേലിയയെ തോല്പിച്ച് പരമ്പര നേടിയിട്ടുണ്ട്. ആ കാര്യം നിങ്ങൾ മറന്നു പോകരുത്. കൂടാതെ ലോകകപ്പ് ഫൈനലിലും ഞങ്ങൾ കേറി. വിമർശിക്കുന്നതിന് മുൻപ് ഇതെല്ലം ഓർമ്മയിലുണ്ടാവണം” ശുഭ്മാൻ ഗിൽ

Latest Stories

കേ​ര​ള​ത്തി​ന് പു​തി​യ വ​ന്ദേ​ ഭാ​ര​ത്; നവംബർ പകുതിയോടെ സർവീസ് തുടങ്ങും, പുതിയ ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിൽ

കൊച്ചിയിൽ തോക്ക് ചൂണ്ടി മോഷണം; 80 ലക്ഷം രൂപ കവർന്നു, ഒരാൾ കസ്റ്റഡിയിൽ

"കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഫീൽഡ് ഔട്ട് ആയി, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളമായിരുന്നു അത്"; മാപ്പ് പറഞ്ഞ് ആറാട്ടണ്ണൻ

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ പ്രതിഷേധ ദിനം ആചരിക്കും, കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതി സ​നൂ​പി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

'ലോക'യും ക്രെഡിറ്റും'; ലോകയുടെ വിജയത്തിൽ ക്രെഡിറ്റ് ആർക്ക്? വിവാദം കനക്കുമ്പോൾ

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം സ്വന്തമാക്കി മൂന്ന് ഗവേഷകര്‍

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പണിമുടക്ക് പ്രഖ്യാപിച്ച് ആരോഗ്യ പ്രവർത്തകർ

ഹിജാബ് ധരിച്ച് പരസ്യത്തിൽ അഭിനയിച്ച് ദീപിക പദുകോൺ; സൈബർ അറ്റാക്കുമായി സോഷ്യൽ മീഡിയ

'ശക്തമായ നിയമ നടപടി സ്വീകരിക്കും'; ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം അത്യന്തം അപലപനീയമെന്ന് ആരോഗ്യമന്ത്രി