സഞ്ജു ആരാണെന്ന് നിങ്ങൾ മറക്കുന്നു, രണ്ട് മത്സരങ്ങൾ കൊണ്ട് അളക്കപ്പെടേണ്ടവനല്ല അവൻ: സിഎസ്കെ പരിശീലകൻ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സിനോട് ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെട്ടിരുന്നു. ബോളിങ്ങിൽ മോശമായ പ്രകടനം നടത്തിയത് മൂലമാണ് ചെന്നൈക്ക് വിജയിക്കാൻ സാധിക്കാതെ പോയത്. തോൽവിയെ കൂടാതെ ചെന്നൈ ആരാധകർക്ക് നിരാശ സമ്മാനിച്ച മറ്റൊരു കാരണം മലയാളി താരം സഞ്ജുവിന്റെ മോശം പ്രകടനമാണ്.

ഇപ്പോഴിതാ താരത്തിന് പൂർണ്ണ പിന്തുണ നൽകികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. വലിയ പ്രതീക്ഷകളോടെ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിലെത്തിയ സഞ്ജുവിന്‍റെ ഫോമിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കടുത്ത ഭാഷയിലായിരുന്നു പരിശീലകൻ ഫ്ലെമിംഗിന്റെ മറുപടി.

‘എല്ലാ കളികളിലും ഒരാൾക്ക് സ്കോർ ചെയ്യാൻ കഴിയില്ല. ഇത് ടി20 ക്രിക്കറ്റാണ്. സഞ്ജു മികച്ച ഫോമിലാണ് ഉള്ളത്, നന്നായി പരിശീലനവും താരം നടത്തുന്നുണ്ട്. ഫോമിലായാൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ കഴിവുള്ള താരം കൂടിയാണ് സഞ്ജു. വെറും രണ്ട് ഇന്നിംഗ്‌സുകൾ കൊണ്ട് അദ്ദേഹത്തിന്‍റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല’; പഞ്ചാബ് കിംഗ്‌സിനെതിരായ തോൽവിക്ക് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു.

Latest Stories

പന്തിനെ കളിയാക്കുന്നവർ ശ്രദ്ധിച്ചോളു, അവൻ ഈ സീസണിൽ നിങ്ങൾക്കുള്ള മറുപടി നൽകും: യുവരാജ് സിങ്

'ടീമിൽ സഞ്ജു ഉള്ളത് കൊണ്ടാണ് ഋതുരാജിന് ഭയം'; പ്രതികരണവുമായി മുന്‍ താരങ്ങള്‍

ആക്രമണം ശക്തിപ്പെടുത്തി ഇറാൻ; യുഎഇയിലും ബഹ്‌റൈനിലും ഡ്രോൺ അവശിഷ്ടങ്ങൾ വീണു

കേരളത്തിൽ എൽഡിഎഫ് വിജയിക്കാനാണ് മോദി ആഗ്രഹിക്കുന്നത്, തന്നെ ഇഡി ചോദ്യം ചെയ്തപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല?: രാഹുൽ ഗാന്ധി

'കരിങ്കൊടി കാണിച്ചാല്‍ ഐസിയു യൂണിറ്റിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായി'; വീണാ ജോര്‍ജിനെ പരിഹസിച്ച് ഐഷാ പോറ്റി

എല്‍ഡിഎഫിന് വിട നല്‍കാന്‍ കേരളം തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി; ശബരിമല അയ്യപ്പനെ പ്രണമിച്ച് തിരുവല്ലയില്‍ പ്രസംഗം തുടങ്ങി

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖിലിന് ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും, അത് കാലം തെളിയിക്കും: ആരോപണവുമായി ഷിയാസ് കരീം

താന്‍ വളര്‍ന്നത് പിണറായിയുടെ തണലില്‍ അല്ല, അന്ന് പിണറായി വിജയനെ ആര്‍ക്കും അറിയില്ലെന്ന് ജി സുധാകരന്‍; എ വിജയരാഘന് 'പരാജയ രാഘവ'നെന്നും വിശേഷണം

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല: എം. എ. ബേബി

ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും : രാഹുൽ ഗാന്ധി