സഞ്ജുവിനെ വെല്ലും ഡബിള്‍ സെഞ്ച്വറി!, 29 സിക്‌സും ഫോറും, ഞെട്ടിച്ച് ഇന്ത്യന്‍ താരം

വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടുമൊരു ഇരട്ട സെഞ്ച്വറി കൂടി. മുംബൈയുടെ 17-കാരന്‍ ഓപ്പണര്‍ യാശ്വസി ജൈസ്വാള്‍ ആണ് ഇരട്ട സെഞ്ച്വറി നേടി ഞെട്ടിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡിനെതിരായ മത്സരത്തിലാണ് ഈ യുവതാരം ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത്.

ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി തികയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം യാശ്വസി സ്വന്തമാക്കി. കൂടാതെ 21-ാം നൂറ്റാണ്ടില്‍ ജനിച്ച ഒരു താരം നേടുന്ന ആദ്യ ഇരട്ട സെഞ്ച്വറിയും യാശ്വസിന്റെ പേരിലായി.

മുംബൈ ഇന്നിംഗ്‌സിന്റെ അവസാന ഓവറില്‍ പുറത്താകുന്നതിന് മുമ്പ് 154 പന്തുകളില്‍ 17 ബൗണ്ടറികളും, 12 സിക്‌സറുകളുമടക്കം 203 റണ്‍സാണ് താരം നേടിയത്. കൗമാര താരത്തിന്റെ ബാറ്റിംഗ് മികവില്‍ നിശ്ചിത 50 ഓവറില്‍ 358/3 എന്ന പടുകൂറ്റന്‍ സ്‌കോര്‍ നേടിയ മുംബൈ, പിന്നീട് ജാര്‍ഖണ്ടിനെ 319 റണ്‍സില്‍ പുറത്താക്കി 39 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.

വിജയ് ഹസാര ട്രോഫിയില്‍ യാശ്വസ് നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്. നേരത്തെ കേരളത്തിനെതിരേയും ഗോവയ്‌ക്കെതിരേയും യാശ്വസ് സെഞ്ച്വറി നേടിയിരുന്നു.

ഈ ഇരട്ട സെഞ്ച്വറിയോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും യാശ്വസിക്ക് സ്വന്തമായി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ്മ (3 തവണ), ശിഖാര്‍ ധവാന്‍, കെ വി കൗശല്‍, സഞ്ജു സാംസണ്‍ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍. ഇതില്‍ കഴിഞ്ഞയാഴ്ച ഗോവയ്‌ക്കെതിരെ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിലായിരുന്നു സഞ്ജുവിന്റെ ഇരട്ട സെഞ്ച്വറി പിറന്നത്.

Latest Stories

'വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറയണം, അംഗീകരിക്കാനാവില്ല'; കൊല്ലത്ത് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ചീഫ് സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി

'മദംപട്ടി രം​ഗരാജുമായുളള വിവാഹം കഴിഞ്ഞു, ആറുമാസം ​ഗർഭിണിയാണ്', പോസ്റ്റ് പങ്കുവച്ച് ജോയ് ക്രിസിൽഡ

ഇന്ത്യൻ വംശജന് നേരെ ഓസ്‌ട്രേലിയയിൽ ആക്രമണം; കൈ ഒടിഞ്ഞു, ഗുരുതര പരിക്ക്

IND vs ENG: “സാങ്കേതികമായി ഏറ്റവും ശരിയായ ബാറ്റർ അവനാണ്”: ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിലെ സ്ഥിരതയ്ക്ക് ഇന്ത്യൻ താരത്തിന് പ്രശംസ

വിഎസിന് കാപിറ്റല്‍ പണിഷ്‌മെന്റ് നടത്തണമെന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞെന്നേ പറഞ്ഞിട്ടുള്ളൂ, സ്വരാജ് എന്നുപോലും പറഞ്ഞിട്ടില്ലെന്ന് പിരപ്പന്‍കോട് മുരളി; തോന്ന്യാസമെന്ന് പറഞ്ഞ എംവി ഗോവിന്ദന് അതേ നാണയത്തില്‍ മറുപടി

ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; ഹാജരാക്കിയ തലയോട്ടി വിശദമായി പരിശോധിക്കും, നാളെ മണ്ണ് കുഴിച്ച് പരിശോധന

'എമ്പുരാനെ'യും പിന്നിലാക്കി യുവതാര ചിത്രത്തിന്റെ മുന്നേറ്റം; ഈ വർഷത്തെ രണ്ടാമത്തെ 300 കോടി ക്ലബ്ബിലേക്ക്

IND vs ENG: മാഞ്ചസ്റ്റർ ടെസ്റ്റിന്റെ അഞ്ചാം ദിവസം ഋഷഭ് പന്ത് ബാറ്റ് ചെയ്യുമോ?; നിർണായ അപ്ഡേറ്റുമായി ബാറ്റിം​ഗ് കോച്ച്

Asia Cup 2025: ഇന്ത്യ-പാക് പോരിന് തിയതി കുറിക്കപ്പെട്ടു, ഷെഡ്യൂൾ പുറത്ത്

'വിഎസിനെതിരെ പറഞ്ഞവർക്ക് സ്ഥാനക്കയറ്റം കിട്ടി’; സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായെന്ന് എ സുരേഷ്