വനിതാ പ്രീമിയര്‍ ലീഗ്; നിര്‍ണായക വിവരം പുറത്ത്, പ്രഖ്യാപനം ഉടനുണ്ടാകും

വനിതാ പ്രീമിയര്‍ ലീഗിന്റെ (ഡബ്ല്യുപിഎല്‍) ഉദ്ഘാടന പതിപ്പിനുള്ള കളിക്കാരുടെ ലേലം ഫെബ്രുവരി 13ന് മുംബൈയില്‍ നടക്കും. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ടി20യില്‍ പങ്കെടുത്ത ഒരു ഉന്നത ബിസിസിഐ ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

‘ഫെബ്രുവരി 13-ന് മുംബൈയില്‍ ലേലം നടക്കും. തിയതിയും സ്ഥലവും ഫ്രാഞ്ചൈസികള്‍ക്ക് സൗകര്യപ്രദമാണ്. കൂടാതെ മുംബൈയില്‍ ലേലം ക്രമീകരിക്കുന്നത് ബിസിസിഐക്കും എളുപ്പമാണ്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകും’ ബിസിസിഐ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സൗത്ത് മുംബൈയിലെ ഒരു ഹോട്ടലിലാണ് ലേലം നടക്കുന്നത്. ലേലത്തിന്റെ തിയതിയും സ്ഥലവും സംബന്ധിച്ച് അഞ്ച് ഫ്രാഞ്ചൈസികളെ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നിരുന്നാലും ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ഇവന്റിനുള്ള തയ്യാറെടുപ്പ് ആരംഭിക്കാനും അതനുസരിച്ച് യാത്രാ പദ്ധതികള്‍ തയ്യാറാക്കാനും അനൗപചാരികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ലേലത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഫ്രാഞ്ചൈസികളിലൊന്നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യ സീസണിന്റെ തീയതി ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മാര്‍ച്ച് 4 മുതല്‍ ഉദ്ഘാടന സീസണ്‍ ആരംഭിക്കുമെന്നാണ് ബിസിസിഐ ആസ്ഥാനത്ത് നിന്നുള്ള സൂചന. മാര്‍ച്ച് 24 നായിരിക്കും ഈ സീസണിന്റെ ഫൈനല്‍ മത്സരം.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം