നിര്‍ണായക മത്സരത്തില്‍ തനിനിറം കാട്ടി ഇന്ത്യ; ജയിക്കാന്‍ ദക്ഷിണാഫ്രിക്ക വിയര്‍ക്കും

വനിതാ ഏകദിന ലോക കപ്പിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ 275 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 274 റണ്‍സ് നേടിയത്. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ മിതാലി രാജ് അടക്കം മൂന്ന് ബാറ്റര്‍മാര്‍ അര്‍ദ്ധ സെഞ്ച്വറി നേടി.

ഓപ്പണര്‍മാരായ സ്മൃതി മന്താന (71), ഷഫാലി വര്‍മ (53), ക്യാപ്റ്റന്‍ മിതാലി രാജ് (68) എന്നിവരാണ് അര്‍ദ്ധ സെഞ്ച്വറി നേടിയത്. മന്താന 84 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതമാണ് 71 റണ്‍സെടുത്തത്. ഷഫാലി വര്‍മ 46 പന്തില്‍ എട്ടു ഫോറുകളോടെയാണ് 53 റണ്‍സെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ 15 ഓവറില്‍ ഇരുവരും 91 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 48 റണ്‍സെടുത്ത് പുറത്തായി. യാസ്തിക ഭാട്യ മൂന്നു പന്തില്‍ രണ്ടു റണ്‍സുമായി ഔട്ടായി. 84 പന്തുകള്‍ നേരിട്ട മിതാലി എട്ടു ഫോറുകളോടെയാണ് 68 റണ്‍സെടുത്തത്. ഇതിനു മുന്‍പ് ഓസീസിനെതിരെയും മിതാലി അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.

ഈ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. ഇന്നു നടന്ന ആദ്യ മത്സരത്തില്‍ ബംഗ്ലദേശിനെ 100 റണ്‍സിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് വനിതകള്‍ എട്ടു പോയിന്റുമായി സെമിഫൈനലില്‍ കടന്നു. അതിനാല്‍ ഇനി ഇന്ത്യയ്ക്ക് മുന്നേറാന്‍ വിജയം മാത്രമാണ് ഏക വഴി.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍