എല്ലാവരുടെയും കാര്യം എനിക്കറിയില്ല, എന്നാല്‍ എനിക്കിത് ചെറിയ കാര്യമല്ല; തുറന്നു പറഞ്ഞ് കിവീസ് താരം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണെന്ന് ന്യൂസിലന്‍ഡ് പേസര്‍ നീല്‍ വാഗ്നര്‍. ന്യൂസിലന്‍ഡിനായി വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കാത്ത തനിക്ക് ഈ നേട്ടം കരിയറിന്റെ ഏറ്റവും ഉയര്‍ന്ന നിലയാണെന്ന് വാഗ്നര്‍ പറഞ്ഞു.

“എല്ലാവരുടെയും കാര്യം എനിക്ക് പറയാനാകില്ല. പക്ഷേ എന്നെ സംബന്ധിച്ച് ഇത് നേട്ടത്തിന്റെ കൊടുമുടിയാണ്. ഇന്ത്യയെ പോലെ നിലവാരമുള്ള ടീമിനെതിരെയുള്ള വിജയം കൂടിയായപ്പോള്‍ ഇത് വലിയ നേട്ടമായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് കീവീസ് ആരാധകര്‍ക്കും എത്രമാത്രം വലിയ വിജയമാണെന്ന് എനിക്ക് ലഭിച്ച സന്ദേശങ്ങളില്‍ നിന്നും വ്യക്തമാണ്” വാഗ്നര്‍ പറഞ്ഞു.

ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച ബോളിംഗ് പ്രകടനമാണ് വാഗ്നര്‍ കാഴ്ചവെച്ചത്. ആദ്യ ഇന്നിംഗില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ താരം രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. ഗില്‍, രഹാനെ, ജഡേജ എന്നിവരുടെ വിക്കറ്റുകളാണ് വാഗ്നര്‍ വീഴ്ത്തിയത്.

ഫൈനലില്‍ ഇന്ത്യ എല്ലാ മേഖലയിലും പരാജയപ്പെട്ട മത്സരത്തില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിനാണ് ജയിച്ചു കയറിയത്. രണ്ട് ദിവസം പൂര്‍ണമായും മഴയെടുത്ത മത്സരത്തിന്‍രെ റിസര്‍വ് ദിനത്തിലാണ് ന്യൂസിലന്‍ഡ് ജയിച്ചു കയറിയത്.

Latest Stories

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ സ്ത്രീകളെ ഹോട്ടലുകളില്‍ കൊണ്ടുപോയി ഉപയോഗിച്ചു; ഈ സീസണില്‍ ഒരാളെ ഭ്രാന്തനാക്കാന്‍ ഡ്രഗ് നല്‍കി; ഗുരുതര വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍

ഇടത് ആശയങ്ങളോട് താത്പര്യമുള്ള നിക്ഷ്പക്ഷനായ വ്യക്തിയാണ് ഞാൻ: ടൊവിനോ തോമസ്

വയനാട് കമ്പമലയിൽ മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടൽ

'ഗുജറാത്ത് മോഡല്‍ ചതി', സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ദുരന്തമാകുന്ന കോണ്‍ഗ്രസ്!

തൃശൂരില്‍ തോല്‍ക്കുമെന്ന് തന്നോട് പറഞ്ഞത് സുരേഷ് ഗോപി; അദ്ദേഹം മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

നീ ആണോ ചെക്കാ ലോകകപ്പ് ടീമിൽ ഇടം നേടാൻ പോകുന്നത്, ദുരന്തം ബാറ്റിംഗാണ് നിന്റെ; സൂപ്പർ താരത്തിനെതിരെ ആകാശ് ചോപ്ര

'മഞ്ഞുമ്മലി'ന് പിന്നാലെ 'ആടുജീവിത'വും ഒ.ടി.ടിയിലേക്ക്; മെയ്യില്‍ എത്തുന്നത് വമ്പന്‍ ചിത്രങ്ങള്‍, റിലീസ് തിയതി പുറത്ത്

ദുൽഖർ മമ്മൂക്കയ്ക്ക് ഗിഫ്റ്റ് കൊടുക്കുമ്പോഴൊക്കെ, എന്റെ അച്ഛൻ കൂടെയില്ലല്ലോ എന്ന സങ്കടം വരും: പൃഥ്വിരാജ്

രോഹിത് ശര്‍മ്മയ്ക്ക് പുതിയ പേര് നല്‍കി യുസ്‌വേന്ദ്ര ചാഹല്‍

'മോദി ജീയുടെ ജനപ്രീതി സമാനതകളില്ലാത്തത്, ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തി'; വോട്ട് കുറയുന്നതൊന്നും ബിജെപിയെ ബാധിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്; 'യുപിയില്‍ 80ല്‍ 80ഉം പോരും'