വില്ലിച്ചായൻ ചിരിച്ച് ചിരിച്ച് റൺസ് സ്കോർ ചെയ്യാൻ മറന്നു, ഇംഗ്ലണ്ടിന് നിർണായക ജയം

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡി

ന് 20 റൺസ് തോൽവി. ഇംഗ്ലണ്ട് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കിവി വെല്ലുവിളി 159റൺസിൽ അവസാനിച്ചു. ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. രണ്ട് തവണ ജീവന്‍ ലഭിച്ച ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോര്‍ ഉയര്‍ത്തിയത്. 47 പന്തില്‍ 73 റണ്‍സെടുത്ത ബട്ട്ലർ തനിക്ക് കിട്ടിയ ജീവൻ ശരിക്കും മുതലെടുത്തു. ഓപ്പണര്‍ അലക്സ് ഹെയ്ല്‍സ് 40 പന്തില്‍ 52 റണ്‍സെടുത്തു.

തുടക്കം മുതൽ ആക്രമന ക്രിക്കറ്റ് കളിച്ച കവി ടീമിന്റെ പ്രധാന ഇര ലോകോത്തര ബൗളറുമാർ തന്നെ ആയിരുന്നു ആയിരുന്നു. ബോൾട്ട്- സൗത്തീ സഖ്യത്തെയും പിന്നീട് ഫെർഗുസനെയും അവർ ആക്രമിച്ചു. കിട്ടിയ ജീവൻ ബട്ട്ലർ മുതലെടുക്കുകയും ചെയ്തു. മറ്റ് താരങ്ങളും ചെറുതും വലുതുമായ സംഭവനകളുമായി നിറഞ്ഞതോടെ ഇംഗ്ലീഷ് സ്കോർ ബോർഡ് അവർ ആത്ഹര്ഹിച്ച സ്ഥലത്ത് എത്തി. ഫെർഗൂസൻ രണ്ടും സൗത്തീ സോധി സാന്റ്നർ തുടങ്ങിയവർ ഓരോ വിക്കറ്റും നേടി.

കിവി മറുപടി സാധാരണ പോലെ വേഗത്തിൽ ആയില്ല. ഇംഗ്ലീഷ് ബൗളറുമാർ കൃത്യം ലൈനിലും ലെങ്ങ്തിലും ബോളുകൾ എറിഞ്ഞു. തിളങ്ങാൻ സാധിച്ചത് കഴിഞ്ഞ മത്സരത്തിലെ ഹീറോ ഗ്ലെൻ ഫിലിപ്സിന് മാത്രം. താരം 36 പന്തിൽ 62 റണ്സെടുത്തു. വില്യംസൺ 40 റണ്സെടുത്തു എങ്കിലും ഇത് 40 പന്തിലാണ് പിറന്നത്. ഇംഗ്ലണ്ടിനായി വോക്‌സ് സാം കരൺ എന്നിവർ രണ്ടും വുഡ്‌ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ജയം ഇംഗ്ലണ്ടിനെ സെമി ഫൈനൽ യാത്രയിൽ മുന്നോട്ട് വരാൻ സഹായിച്ചു,

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക