വിക്കറ്റ് വിളിച്ച തീരുമാനം തെറ്റ്, നോബോള്‍ വിളിക്കണം; ഗ്രൗണ്ടില്‍ സംഘര്‍ഷം, അമ്പയറെ കുത്തിക്കൊന്നു

ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ അമ്പയറായിനിന്ന 22 വയസ്സുകാരനെ കുത്തിക്കൊന്നു. ലക്കി റാവത്ത് എന്ന യുവാവാണു കൊല്ലപ്പെട്ടത്. മഹീഷ്ലാന്‍ഡില്‍ അയല്‍ഗ്രാമങ്ങളായ ബ്രഹ്‌മപൂര്‍, ശങ്കര്‍പൂര്‍ എന്നീ ടീമുകള്‍ തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.

മത്സരത്തിനിടെ ബ്രഹ്‌മപൂര്‍ ടീമിലെ താരത്തിന്റെ ഔട്ട് വിളിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. എന്നാല്‍ ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനം തെറ്റാണെന്നും നോ ബോള്‍ വിളിക്കണമെന്നും ആവശ്യപ്പെട്ട് ബ്രഹ്‌മപൂര്‍ ടീം അംഗങ്ങള്‍ രംഗത്തെത്തി. തര്‍ക്കത്തിനിടെ ബ്രഹ്‌മപൂര്‍ ടീമിന്റെ ആരാധകര്‍ ഗ്രൗണ്ടിലെത്തുകയും ലക്കിയെ ആക്രമിച്ച് കത്തിവെച്ച് കുത്തുകയുമായിരുന്നു.

കുത്തേറ്റ ലക്കിയെ ഉടന്‍ തന്നെ എസ്സിബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Latest Stories

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

ജാക്കി, ജഗ്ഗു എന്നൊന്നും എന്നെ ആരും വിളിക്കരുത്, അശ്ലീലചിത്രങ്ങളില്‍ അടക്കം തന്റെ ശബ്ദം..; ജാക്കി ഷ്രോഫ് കോടതിയില്‍

ഇന്ത്യ കാത്തിരുന്ന സൂര്യകുമാർ യാദവ് മോഡൽ താരത്തെ ലീഗിൽ ഞാൻ കണ്ടു, ആ ചെക്കൻ ഇനി ഇന്ത്യക്കായി കളിക്കും: ആകാശ് ചോപ്ര

എംപി ബഷീര്‍ എഡിറ്റര്‍, ഹര്‍ഷനും സനീഷും ന്യൂസ് ഡയറക്ടര്‍മാര്‍; അജിത്ത് കുമാര്‍ സിഇഒ; വാര്‍ത്ത യുദ്ധത്തിലേക്ക് പുതിയൊരു ചാനല്‍ കൂടി; ഈ മാസം മുതല്‍ സംപ്രേഷണം

ജൂൺ 4ന് ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ; യുപിയിൽ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്‌

IPL 2024: എബി ഡിവില്ലിയേഴ്സിനോട് സാമ്യത ഉള്ള ഒരു താരത്തെ ഞാൻ കണ്ടു, അവൻ ഭാവിയിൽ കിടിലൻ താരമാകും: അമ്പാട്ടി റായിഡു

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ