വിക്കറ്റ് വീഴാതിരിക്കുന്നതിൽ നിരാശ എന്തിനാണ് കാണികളെ, സാധാരണ ആർ.സി.ബി നിങ്ങൾക്ക് തരുന്ന എന്റർടൈന്റ്‌മെന്റ് ഞാൻ ഒരു മിനിറ്റ് കൊണ്ട് തരാം; ജഡേജയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

അഹമ്മദാബാദിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിനിടെ ഇന്ത്യയെ സംബന്ധിച്ച് മടുപ്പ് സമ്മാനിച്ച ദിവസമായിരുന്നു ഇന്നലെ. രാവിലെ മുതൽ ദിവസം അവസാനിക്കുന്നത് വരെ ഫീൽഡിൽ അതിന് ശേഷം ബാറ്റിംഗ്. ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻമാർ ടോസിന്റെ ആധിപത്യം മുതലെടുത്തപ്പോൾ കാര്യമായ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല ഇന്ത്യൻ ബോളറുമാർക്ക്. ബാറ്റിംഗ് വളരെ ദുഷ്കരമായ സാഹചര്യത്തിലും 6 വിക്കറ്റ് നേടിയ അശ്വിനായിരുന്നു ഇന്നലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബോളർ എന്ന കാര്യതിയിൽ യാതൊരു സംശയവും ഇല്ല, ഇന്ത്യൻ ഇന്നിങ്സിന്റെ കാര്യമെടുത്താൽ ഒടുവിൽ വിവരം കിട്ടുമ്പോൾ ടീം ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എടുത്തിട്ടുണ്ട്. നായകൻ രോഹിത് (35) റൺസാണ് പുറത്തായത്. യുവതാരം ഗിൽ അർദ്ധ സെഞ്ചുറി പൂർത്തിയാക്കി ക്രീസിൽ തുടരുമ്പോൾ ഓപ്പണർ ഖവാജ ഓപ്പണറായി ഇറങ്ങി 180 റൺസാണ് നേടിയത്. ഇന്ത്യയെ സംബന്ധിച്ച് അശ്വിൻ സാഹചര്യങ്ങൾ മോശം ആണെങ്കിൽ പോലും തത്രപരമായ ബോളിങ് കൊണ്ട് മനോഹരമായ രീതിയിൽ പന്തെറിഞ്ഞ് ഓസ്‌ട്രേലിയെ വീഴ്ത്തുക ആയിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഇന്നലെ നടന്ന ഒരു സംഭവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് ഒരു വിധത്തിലുമുള്ള സമ്മര്‍ദ്ദമുണ്ടാക്കാന്‍ ആദ്യ സെക്ഷനിലും രണ്ടാം സെക്ഷന്റെ പകുതിയിലും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ആയില്ല. ഖവാജ-ഗ്രീന്‍ കൂട്ടുകെട്ട് പൊളിക്കാന്‍ രോഹിത് ശര്‍മ ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല. പിന്നീട് രണ്ടാം സെക്ഷന്‍രെ അവസാന ലാപ്പിലാണ് വിക്കറ്റ് ദൈവങ്ങൾ അശ്വിന്റെ രൂപത്തിൽ കനിഞ്ഞതും വിക്കറ്റ് വീഴാൻ തുടങ്ങിയതും.

ആ സമയം ഓസ്ട്രേലിയ മികച്ച കൂട്ടുകെട്ടുമായി മുന്നേറുന്ന സമയത്താണ് കെ.എസ്. ഭരത് ഒരു അപ്പീൽ ചെയ്തത്. അത് വിക്കറ്റ് അല്ലെന്ന് ഉറപ്പായിരുന്നിട്ടും ഭരത് ഒന്ന് ട്രൈ ചെയ്ത നോക്കിയതാണ്. അപ്പോൾ തേർഡ് അമ്പയറിന്റെ അടുത്ത് ഫീൽഡ് ചെയ്യുക ആയിരുന്ന ജഡേജ സാധാരണ അമ്പയറുമാർ കാണിക്കുന്ന പോലെ തീരുമാനം മൂന്നാം അമ്പയർക്ക് വിട്ടുകൊടുക്കുന്ന സിഗ്നൽ കാണിച്ചിട്ട് അവസാനം അത് ഔട്ട് എന്ന് വിധിക്കുക ആയിരുന്നു. വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

Latest Stories

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!