നാണംകെട്ട ഫീല്‍ഡിംഗിന് കാരണം താരങ്ങളല്ല, വെളിപ്പെടുത്തലുമായി രാഹുല്‍

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും നിറംമങ്ങിയ ഫീല്‍ഡിംഗിന്റെ പേരില്‍ ഏറെ വിമര്‍ശനം കേട്ടിരുന്നു. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് അടക്കം നിരവധി പേര്‍ പരസ്യമായി ഇന്ത്യയുടെ മോശം ഫോമിനെതിരെ രംഗത്തെത്തിയിരുന്നു.

“മോശം ഫീല്‍ഡിംഗായിരുന്നു ടീം ഇന്ത്യ പുറത്തെടുത്തത്. പന്തിനോട് വൈകിയാണ് യുവതാരങ്ങള്‍ പ്രതികരിക്കുന്നത്. മത്സരങ്ങളുടെ ആധിക്യമാണോ കാരണം” യുവ്രാജ് ചോദിയ്ക്കുന്നു. യുവരാജ് ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ ഇന്ത്യയുടെ നിറംകെട്ട ഫീല്‍ഡിങ്ങിന് കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍. ഹൈദരാബാദ് സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റുകളുടെ ക്രമീകരണമാണ് താരങ്ങള്‍ക്ക് വിനയായതെന്ന് രാഹുല്‍ പറയുന്നു.

മറ്റു വേദികളെ അപേക്ഷിച്ച് ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ഫ്ളഡ്ലൈറ്റുകള്‍ ഏറെ താഴ്ത്തിയാണ് സ്ഥാപിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ ഫീല്‍ഡ് ചെയ്തപ്പോള്‍ പന്തില്‍ നോട്ടമുറപ്പിക്കാന്‍ പലസമയത്തും കഴിഞ്ഞില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

മത്സരത്തില്‍ നിരവധി ഫീല്‍ഡിം പിഴവുകളാണ് ടീം ഇന്ത്യ നടത്തിയത്. ഇതാണ് വെസ്റ്റിന്‍ഡീസിനെതിരെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. വെടിക്കെട്ട് വീരന്മാരായ ഷിമ്രോന്‍ ഹെറ്റ്‌മേയര്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ ക്യാച്ചുകള്‍ ഇന്ത്യന്‍ താരങ്ങള്‍ വിട്ടുകളഞ്ഞിരുന്നു. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ നായകന്‍ വിരാട് കോഹ്ലി വരെ ഫീല്‍ഡിംഗില്‍ പിഴവ് വരുത്തി. ഉപനായകന്‍ രോഹിത് ശര്‍മ്മയുടെ കൈകളും ചോര്‍ന്നു.

ഇതോടെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് അടിച്ചുകൂട്ടി. ഹെറ്റ്‌മേയര്‍ 41 പന്തില്‍ 56 റണ്‍സും പൊള്ളാര്‍ഡ് 19 പന്തില്‍ 37 റണ്‍സുമെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ വിരാട് കോഹ്ലിയും കെ എല്‍ രാഹുലും നിറഞ്ഞാടിയപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. കോഹ്ലി 50 പന്തില്‍ പുറത്താകാതെ 94 റണ്‍സും രാഹുല്‍ 40 പന്തില്‍ 62 റണ്‍സുമെടുത്തു.

ജയത്തോടെ 1-0 എന്ന നിലയ്ക്ക് ട്വന്റി-20 പരമ്പര ഇന്ത്യ മുന്നിട്ടു നില്‍ക്കുകയാണ്. ഞായറാഴ്ച്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തില്‍ വെച്ചാണ് രണ്ടാം ട്വന്റി-20.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന