Ipl

എന്നെ എന്തിനാണ് രാജസ്ഥാൻ ബഞ്ചിൽ ഇരുത്തിയത്, പടിക്കലിന്റെ സ്ഥാനക്കയറ്റം, തുറന്നുപറച്ചിലുമായി ജയ്‌സ്വാൾ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 കാമ്പെയ്‌നിൽ ഒരു ഹ്രസ്വ കാലയളവിലേക്ക് രാജസ്ഥാൻ റോയൽസ് (ആർആർ) ബെഞ്ചിലിരുന്നതിനെ കുറിച്ച് വളർന്നുവരുന്ന യുവ ബാറ്റർ യശസ്വി ജയ്‌സ്വാൾ തുറന്നു പറഞ്ഞു. ടൂർണമെന്റിൽ പ്ലേ ഓഫ് ഉൾപ്പെടെ ആകെ 10 മത്സരങ്ങളാണ് 20 കാരനായ താരം കളിച്ചത്.

ആദ്യ മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനം കാരണം താരത്തെ ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു.. ജയ്‌സ്വാളിനെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയപ്പോൾ ദേവദത്ത് പടിക്കൽ ഓർഡറിന്റെ ടോപ്പിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്തു. എന്നാൽ താരവും നിരാശപെടുത്തിയതോടെ ജയ്‌സ്വാൾ വീണ്ടും മടങ്ങിയെത്തി.

പഞ്ചാബ് കിംഗ്‌സിനെതിരായ (പിബികെഎസ്) പോരാട്ടത്തിന് ഇടംകൈയ്യൻ ബാറ്ററെ ടീമിലേക്ക് തിരിച്ചുവിളിച്ചു. 41 പന്തിൽ 68 റൺസ് അടിച്ചുകൂട്ടിയാണ് അദ്ദേഹം തന്റെ വരവ് പ്രഖ്യാപിച്ചത്. 132.99 സ്‌ട്രൈക്ക് റേറ്റിൽ 258 റൺസുമായി യുവതാരം സീസൺ അവസാനിപ്പിച്ചു.

ഐ‌പി‌എൽ 2022 ലെ ബെഞ്ചിലിരുന്ന സമയത്ത് താൻ ഒരിക്കലും സ്വയം സംശയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി, ജയ്‌സ്വാൾ ESPNCricinfo-യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു:

“ഞാൻ ഒരിക്കലും എന്നെത്തന്നെ സംശയിച്ചിട്ടില്ല. ഞാൻ അത് ചെയ്യുമെന്ന് വിശ്വസിക്കുകയും അതിനായി അധ്വാനിക്കുകയും ചെയ്തു. അതായിരുന്നു ഏറ്റവും നല്ല കാര്യം. ഞാൻ മാനസികമായി വളരെ ശക്തനാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ സ്വയം വിശ്വസിക്കുന്നില്ലെങ്കിൽ ആരും നിങ്ങളെ വിശ്വസിക്കില്ല.”

എന്തായാലും പടിക്കലിന്റെ മോശം ഫോമാണ് താരത്തിന്റെ മടങ്ങിവരവിന് സഹായിച്ചതെന്ന് പറയാം.

Latest Stories

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട്; കേരളം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആക്ഷേപം

രാഹുല്‍ ഗാന്ധിയുടെ ആശങ്ക നിസാരമല്ല; ബിജെപി സ്ലീപ്പിംഗ് സെല്ലില്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂരെന്ന് ബിനോയ് വിശ്വം

കോഴിക്കോട് നഗരം സ്തംഭിച്ചു, തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

കോഴിക്കോട് ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തം; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

നേപ്പാളില്‍ ഒളിവിലിരുന്ന് ഇന്ത്യയില്‍ മൂന്ന് ഭീകരാക്രമണങ്ങള്‍; ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

RR VS PBKS: ഇങ്ങനെ ആണെങ്കിൽ ഇന്ത്യൻ ടീമിൽ നിന്ന് നീ ഉടനെ പുറത്താകും; വീണ്ടും ഫ്ലോപ്പായി സഞ്ജു സാംസൺ; താരത്തിനെതിരെ വൻ ആരാധകരോഷം

ട്രംപിന്റെ ഉപദേശക സമിതിയില്‍ പുതിയതായി നിയമിച്ചത് 'ലഷ്‌കര്‍ ഇ തൊയ്ബ' ബന്ധമുള്ളവരെ, ഇസ്മായിലിന് കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്ക്; അല്‍ഖ്വയ്ദയുടെ 'ആഗോള ഭീകരന്‍', യുഎസ് സൈന്യം തടവിലാക്കിയ അല്‍ ഷാരയ്ക്കും കൈകൊടുത്ത് ട്രംപ്

RR VS PBKS: വെടിക്കെട്ട് എന്ന് പറഞ്ഞാൽ ഇതാണ് ചേട്ടന്മാരെ; പഞ്ചാബിനെതിരെ വൈഭവന്റെ സംഹാരതാണ്ഡവം

RR VS PBKS: ഒറ്റ മത്സരം കൊണ്ട് സഞ്ജുവും സംഘവും സ്വന്തമാക്കിയത് വമ്പൻ റെക്കോഡ്; സംഭവം ഇങ്ങനെ

പാര്‍ട്ടിയ്ക്ക് വിധേയനാകണം, പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്; ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍