ആരാണ് ചെപ്പോക്കിനെ വിറപ്പിച്ച ആ പത്തൊമ്പത്തുകാരൻ മലയാളി പയ്യൻ?

സാക്ഷാൽ രോഹിത് ശർമയെ പിൻവലിച്ചാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് മലയാളി താരം വിഘ്നേഷ് പുത്തൂരിനെ ഇംപാക്റ്റ് സബ് ആയി പരിചയപ്പെടുത്തുന്നത്. തന്റെ ആദ്യ ഓവറിൽ തന്നെ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന്റെ വിലപ്പെട്ട വിക്കറ്റ് നേടി അരങ്ങേറ്റ മത്സരത്തിൽ തന്നെ വിഘ്‌നേശ് തന്റെ സ്ഥാനം അടയാളപ്പെടുത്തി.

ഗെയ്ക്‌വാദിന് പുറമെ ശിവം ദുബെയുടെയും ദീപക് ഹൂഡയുടെയും നിർണായക വിക്കറ്റുകൾ വീഴ്ത്തി വിഘ്‌നേശ് കളം നിറഞ്ഞു തന്നെ കളിച്ചു. സീനിയർ ബൗളേഴ്സ് ആയ ട്രെന്റ് ബോൾട്ടും സാന്റ്നറും വിക്കറ്റുകൾ വീഴ്ത്താൻ പണിപ്പെടുമ്പോൾ വിഘ്‌നേശ് അത് അനായാസം വീഴ്ത്തി കൊണ്ടിരുന്നു. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ നാല് ഓവർ എറിഞ്ഞതിൽ 8 ഏകോണോമിയിൽ 32 റൺസ് നൽകി മൂന്ന് വിക്കറ്റ് നേടുക എന്നുള്ളത് ഒരു പത്തൊമ്പത്തുകാരന്റെ കരിയറിൽ സ്വാപ്നം തുല്യമായ നേട്ടമാണ്.

ആരാണ് ചെപ്പോക്കിനെ വിറപ്പിച്ച ഈ പത്തൊമ്പത്തുകാരൻ മലയാളി പയ്യൻ? കേരളത്തിലെ മലപ്പുറത്തുനിന്നുള്ള 23 കാരനായ ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നറെ 30 ലക്ഷം രൂപ അടിസ്ഥാന വിലക്കാണ് സ്വന്തമാക്കിയത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെയും വീട്ടമ്മയുടെയും മകനായ വിഘ്‌നേശ് പുത്തൂർ തുടക്കത്തിൽ ഒരു മീഡിയം പേസ് ബൗളർ ആയിരുന്നു. പിന്നീട് പ്രാദേശിക ക്രിക്കറ്റ് താരം മുഹമ്മദ് ഷെരീഫ് ആണ് വിഘ്‌നേശിനോട് ലെഗ് സ്പിൻ പരീക്ഷിച്ചു നോക്കാൻ ആവശ്യപ്പെടുന്നത്. പിന്നീട് തന്റെ ക്രിക്കറ്റ് കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതിനായി അദ്ദേഹം തൃശൂരിലേക്ക് താമസം മാറി. സെന്റ് തോമസ് കോളേജിനു വേണ്ടി കേരള കോളേജ് പ്രീമിയർ ടി20 ലീഗിലെ മുൻനിര ബൗളർമാരിൽ ഒരാളായിരുന്നു അദ്ദേഹം. തൃശൂരിലേക്ക് താമസം മാറിയതോടെ അദ്ദേഹത്തിന്റെ കരിയറിന്റെ ഗതി മാറി.

ഈ വർഷം ആദ്യം, അദ്ദേഹത്തെ SA20 യ്ക്കായി ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചു. അവിടെ അദ്ദേഹം MI കേപ് ടൗണിനായി നെറ്റ് ബൗളറായിരുന്നു. ജോളി റോവേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾ കെ‌സി‌എല്ലിനുള്ള ആലപ്പി റിപ്പിൾസ് ടീമിൽ ഇടം നേടിയെടുക്കാനും സാധിച്ചു. തമിഴ്‌നാട് പ്രീമിയർ ലീഗിലും പുത്തൂർ ഒരു  കളിച്ചിട്ടുണ്ട്. മത്സര ശേഷമുള്ള മഹേന്ദ്ര സിംഗ് ധോണിയോടൊപ്പമുള്ള വിഘ്‌നേശിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും