IPL 2025: ആരാടാ പറഞ്ഞത് ധോണിയെ പോലെ ഒരു നായകൻ ഇനി വരില്ലെന്ന്, ഇതാ ഒരു ഒന്നൊന്നര മുതൽ; ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി നവജ്യോത് സിംഗ് സിദ്ധു

2025 ലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ഐപിഎൽ മത്സരത്തിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർക്ക് വലിയ രീതിയിൽ ഉള്ള അഭിനന്ദനമാണ് സോഷ്യൽ മീഡിയയിൽ കിട്ടുന്നത്. ബാറ്റിംഗ് സൗഹൃദ ട്രാക്കിൽ നടന്ന പോരിൽ ഗുജറാത്തിനെ 11 റൺസിന് പരാജയപ്പെടുത്തി പിബികെഎസ് ആദ്യ മത്സരത്തിലെ ജയിച്ചു കയറി. 42 പന്തിൽ നിന്ന് 10 സിക്സറുകളും 5 ബൗണ്ടറികളും സഹിതം അയ്യർ പുറത്താകാതെ 97 റൺസ് നേടി. അനായാസം സെഞ്ച്വറി നേടാമായിരുന്ന അവസരം ഉണ്ടായിരുന്നപ്പോഴും ടീമിന് പ്രാധാന്യം നൽകി അവസാന ഓവർ കളിക്കാൻ ശശാങ്ക് സിങിന് അവസരം നൽകുക ആയിരുന്നു.

ശശാങ്ക് ആകട്ടെ കിട്ടിയ അവസരം ഉപയോഗിച്ച് അവസാന ഓവറിൽ അഞ്ച് ഫോറുകൾ അടിച്ചു മുഹമ്മദ് സിറാജിനെ കൊന്ന് കൊലവിളിച്ചു. പഞ്ചാബിന്റെ സ്കോർ 243/5 എന്ന നിലയിൽ അവസാനിച്ചപ്പോൾ ലഖ്‌നൗ 232/5 വരെ എത്തി. അതിനാൽ തന്നെ അയ്യറുടെ നിസ്വാർത്ഥമായ സമീപനമാണ് പഞ്ചാബിന്റെ ജയം എളുപ്പമാക്കിയതെന്ന് പറയാം.

ഇപ്പോഴിതാ നവജ്യോത് സിംഗ് സിദ്ധു അദ്ദേഹത്തെ ഇന്ത്യൻ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ എംഎസ് ധോണിയുമായി താരതമ്യം ചെയ്തു വന്നിരിക്കുകയാണ്. “ശ്രേയസ് അയ്യർ എം.എസ്. ധോണിയെപ്പോലെയാണ്. ടീം ജയിക്കുമ്പോൾ, ധോണി കളിക്കാർക്ക് ട്രോഫി നൽകുന്നു. അദ്ദേഹം ക്രെഡിറ്റ് എടുക്കുന്നില്ല. പരമാവധി വിമർശനങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടിവരുന്നു, അപ്പോഴും കുറച്ച് ക്രെഡിറ്റ് മാത്രമേ അയാൾ എടുക്കൂ. ഇതാണ് അയ്യർ ചെയ്യുന്നത്. തന്റെ സഹതാരങ്ങൾക്ക് അദ്ദേഹം പ്രചോദനം നൽകി കൊണ്ടിരിക്കുന്നു.”

“അവസാന ഓവറിൽ ബൗണ്ടറികൾ നേടി ശശാങ്ക് സിങ്ങിനെ അയാൾ റൺ നേടാൻ അദ്ദേഹം അനുവദിച്ചു. 97 റൺസെടുത്തിട്ടും അയ്യർ സ്ട്രൈക്ക് എടുത്തില്ല. ഒരു സെഞ്ച്വറി പൂർത്തിയാക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായിരുന്നു, പക്ഷേ അദ്ദേഹം ടീമിനെ വ്യക്തിഗത നാഴികക്കല്ലിനു മുകളിൽ നിർത്തി,” അദ്ദേഹം പറഞ്ഞു.

Latest Stories

IND vs ENG: "ഋഷ​​ഭ് പന്ത് ജുറേലുമായി തന്റെ മാച്ച് ഫീ പങ്കിടണം"; ആവശ്യവുമായി മുൻ വിക്കറ്റ് കീപ്പർ

IND vs ENG: "അവൻ കോഹ്‌ലിയുടെ ശൂന്യത പൂർണമായും നികത്തി"; ഇന്ത്യൻ താരത്തെ വാനോളം പ്രശംസിച്ച് വസീം ജാഫർ

'റവാഡക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; പിണറായി വിജയന്റെ 1995ലെ നിയമസഭാ പ്രസംഗം പുറത്ത്

IND vs ENG: “മുൻ ക്യാപ്റ്റനെപ്പോലെ വിരൽ ചൂണ്ടുന്നതും ഏറ്റുമുട്ടുന്നതും നിങ്ങൾക്ക് നല്ലതിനല്ല”: ഗില്ലിന്റെ ആക്രമണാത്മക സമീപനത്തെ പരിഹസിച്ച് ജോനാഥൻ ട്രോട്ട്

ആ സീൻ ഉള്ളതുകൊണ്ടാണ് 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചത്: ലാൽ ജോസ്

IND vs ENG: 'ഫൈൻ കൊണ്ട് കാര്യമല്ല, അവരെല്ലാം വളരെ സമ്പന്നരാണ്'; ടെസ്റ്റിലെ സ്ലോ ഓവർ റേറ്റിനെതിരെ മൈക്കൽ വോൺ

IND vs ENG: ''ഇതിനെ പ്രൊഫഷണലിസം എന്നല്ല, വഞ്ചന എന്നാണ് ഞാൻ വിളിക്കുക''; ലോർഡ്‌സ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ 'തന്ത്രങ്ങളെ' വിമർശിച്ച് ഫറൂഖ് എഞ്ചിനീയർ

മലയാളത്തിൽ അഭിനയിക്കാത്തതിന് ഒരു കാരണമുണ്ട്, മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം : ശിൽപ ഷെട്ടി

IND vs ENG: 'പ്രതികരണ സമയം മെച്ചപ്പെടുത്താൻ എഫ്1 പരിശീലകരോടൊപ്പം പ്രവർത്തിച്ചു'; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

IND vs ENG: 'ഞാനാണ് അതിന് കാരണം, അതിന് കുറച്ച് ഓവറുകൾക്ക് മുമ്പ്...'; പന്തിന്റെ പുറത്താകലിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ