വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാമന്‍ ആര്?; തിരഞ്ഞെടുത്ത് ഗില്‍ക്രിസ്റ്റ്

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് ഓസീസ് മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന പേരില്‍ ഏറെ പ്രശംസ നേടിയ ഇതിഹാസ താരം. ആ ഗില്‍ക്രിസ്റ്റിന്റെ കണ്ണില്‍ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരായിരിക്കും. ഗില്‍ക്രിസ്റ്റ് തന്നെ ഒരിക്കല്‍ അതിന് ഉത്തരം നല്‍കി.

ഇന്ത്യന്‍ മുന്‍നായകന്‍ എം.എസ് ധോണിയാണ് ഗില്‍ക്രിസ്റ്റ് കാഴ്ചപ്പാടില്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാമന്‍. “ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ധോണി തന്നെയായിരിക്കണം. ധോണി കഴിഞ്ഞാല്‍ കുമാര്‍ സംഗക്കാരയെ പരിഗണിക്കാം. പിന്നെ ബ്രണ്ടന്‍ മക്കല്ലം. നിര്‍ഭാഗ്യവശാല്‍ കണ്ണിനേറ്റ പരിക്ക് മാര്‍ക്ക് ബൗച്ചറിന്റെ കരിയറിനെ ബാധിച്ചു. എങ്കില്‍ക്കൂടി മികച്ച വിക്കറ്റ് കീപ്പര്‍മാരുടെ സംഘമാണിത്.”

“ധോണിയുടെ കരിയറിലെ വളര്‍ച്ച ഏറെ ഇഷ്ടത്തോടെ കണ്ടുനിന്ന ഒരാളാണ് ഞാന്‍. ഇന്ത്യ പോലെ ക്രിക്കറ്റിനെ അതിരറ്റ് സ്നേഹിക്കുന്ന ഒരു രാജ്യത്തു നിന്ന് വന്ന് പ്രശസ്തിയിലേക്കുള്ള ആ ഉയര്‍ച്ച അഭിനന്ദനീയമാണ്. കളത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന അസാധാരണമായ ശാന്തത നേരിട്ടു കണ്ടിട്ടുണ്ട്. കളത്തിനു പുറത്തും ധോണി ശാന്തനാണ്. ഇക്കാര്യത്തില്‍ അദ്ദേഹം അഭിനന്ദനമര്‍ഹിക്കുന്നു.” ഗില്‍ക്രിസ്റ്റ് പറഞ്ഞു.

സ്റ്റമ്പിംഗിന്റ എണ്ണത്തില്‍ ധോണിയാണ് മുന്നില്‍. ധോണിയുടെ പേരില്‍ 634 ക്യാച്ചുകളും 195 സ്റ്റമ്പിംഗുകളുമുണ്ട്. ഏറ്റവും കൂടുതല്‍ പുറത്താക്കലുകളില്‍ പങ്കാളിയായ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് ധോണി. മാര്‍ക്ക് ബൗച്ചറും ഗില്‍ക്രിസ്റ്റുമാണ് ധോണിയ്ക്ക് മുന്നിലുള്ളവര്‍.

Latest Stories

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ